തിരുവനന്തപുരം: എൻ.െഎ.എയുടെ ഒടുവിലത്തെ ചോദ്യംചെയ്യലിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ സഹായിച്ച് സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറുമായി നല്ല സൗഹൃദമായിരുന്നു.എന്നാൽ സ്വർണക്കടത്ത് പോലുള്ള കാര്യങ്ങളിൽ സഹായം തേടിയിട്ടില്ല. സ്വർണക്കടത്ത് ശിവശങ്കറിന് അറിയില്ലായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും ഒത്തുചേരലിലും അദ്ദേഹം പെങ്കടുത്തിട്ടില്ല- സ്വപ്ന പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ റെഡ്ക്രസൻറ്- സർക്കാർ ധാരണപത്രമുണ്ടാക്കാൻ ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിച്ച ശിവശങ്കർ പക്ഷേ, കമീഷൻ കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നെന്ന് മൊഴി നൽകി. യു.എ.ഇ കോൺസുലേറ്റിലെ ഉന്നതരാണ് കാര്യങ്ങൾ ആസൂത്രണം ചെയ്തതെന്ന് സ്വപ്ന പറഞ്ഞു. തങ്ങൾക്ക് കുറച്ചുതുക മാത്രമാണ് ലഭിച്ചത്.കോൺസൽ ജനറൽ, ഫിനാൻസ് ഒാഫിസറായ ഇൗജിപ്ഷ്യൻ പൗരൻ ഖാലിദ് തുടങ്ങിയവരാണ് യൂനിടാക്കുമായി ചർച്ച ചെയ്തതും തുടർനടപടി കൈക്കൊണ്ടതും. ബാങ്ക് ലോക്കറിൽനിന്ന് കണ്ടെടുത്ത ഒരു കോടിയോളം രൂപ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കമീഷൻ അല്ലെന്നും അവർ ആവർത്തിച്ചു.
കോൺസുലേറ്റിെൻറ പേരിൽ വന്ന നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുെവച്ചപ്പോൾ ശിവശങ്കറെ അറിയിെച്ചന്ന് പറഞ്ഞ സ്വപ്ന ബാേഗജിൽ സ്വർണം ആയിരുന്നെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി.വിവരം അറിഞ്ഞിട്ടും ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ആരെയും വിളിച്ചിട്ടില്ല. തങ്ങളുടെ ഫോൺ വിളികളും ചാറ്റും തികച്ചും വ്യക്തിപരമാണെന്നും ഇരുവരും മൊഴിനൽകി.ശിവശങ്കറും സമാനമൊഴി നൽകിയതിനാൽ പ്രതിചേർക്കാൻ തെളിവ് ലഭിച്ചില്ലെന്ന നിലയിലാണ് എൻ.െഎ.എ.
സ്വർണക്കടത്ത്: ആറ് പ്രതികൾക്കെതിരെ ബ്ലൂകോർണർ നോട്ടീസ്
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ ആറ് പ്രതികൾക്കെതിരെ ഇൻറർപോളിനെ സമീപിച്ചതായി എൻ.ഐ.എ. യു.എ.ഇയില്‍ കഴിയുന്ന മൂന്ന്, 10, 15, 20, 29, 30 പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ്, സിദ്ദീഖുല്‍ അക്ബര്‍, കുഞ്ഞാണി എന്ന അഹ്മദ് കുട്ടി, രാജു എന്ന രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെയാണ് ഇൻറർപോളിനെ സമീപിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടത്.
ഫൈസൽ ഫരീദ്, റബിൻസ് എന്നിവർക്കെതിരെ നേരത്തേതന്നെ ഇൻറർപോളിന് അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേരെക്കൂടി പ്രതിചേർത്തത്. ആറ് പേർക്കെതിരെയും കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.പ്രധാന പ്രതി സ്വപ്ന സുരേഷിെൻറ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയതിനൊപ്പം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വപ്നയെ റിമാൻഡ് ചെയ്തു
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അടുത്തമാസം എട്ട് വരെ റിമാൻഡ് ചെയ്തു. നാല് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം തിരികെ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്.
വ്യാഴാഴ്ച സ്വപ്നയെ ശിവശങ്കറിനൊപ്പം എൻ.ഐ.എ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിെൻറ വിശദാംശങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.അതിനിടെ, വിയ്യൂർ ജയിലിൽ പ്രയാസമുണ്ടെന്ന് സ്വപ്ന അറിയിച്ചതിനെത്തുടർന്ന് കാക്കനാട് ജയിലിലേക്കാണ് അയച്ചത്.
ജാമ്യ ഹരജി പിൻവലിച്ചു
കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിലെ 11ാം പ്രതി അബ്ദുൽ ഹമീദ് ജാമ്യ ഹരജി പിൻവലിച്ചു.എൻ.ഐ.എ കേസിലും പ്രതിയായ ഇയാൾ വാദം പൂർത്തിയായതിന് പിന്നാലെയാണ് ജാമ്യ ഹരജി പിൻവലിച്ചത്. ജൂലൈ 17നാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത്.60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കേസിലെ മൂന്ന് പ്രതികൾക്ക് നേരത്തേ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.