കോഴിക്കോട്: അല്‍ഖാഇദ തീവ്രവാദികളെന്നാരോപിച്ച് എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ്ചെയ്ത എന്‍.ഐ.എ നടപടി അത്യന്തം ദുരൂഹമാെണന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻ.സി.എച്ച്.ആർ.ഒ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആുരാപിച്ചു. പ്രതികാര ബുദ്ധിയോടുകൂടി കേരളത്തെ ഭീകരസംസ്ഥാനമാക്കി മാറ്റാനുള്ള രാഷ്ട്രീയ യജമാനന്മാരുടെ നിഗൂഢശ്രമങ്ങള്‍ക്ക് ചട്ടുകമായി മാറുകയാണ് എന്‍.ഐ.എ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ തൊഴില്‍ തേടി കേരളത്തില്‍ വന്നത് പണം സ്വരൂപിച്ച് അന്താരാഷ്ട്ര ഭീകരപ്രസ്ഥാനം രൂപവത്കരിക്കാനും രാജ്യത്തെ ആക്രമിക്കാനും പദ്ധതിയിടുന്നു എന്ന എന്‍.ഐ.എ വാദം സാമാന്യയുക്തിക്ക് നിരക്കാത്തതാണ്.
വാര്‍ഡ് മെംബര്‍ വി.സി. ചന്ദ്രന്‍, തൊഴിലുടമ, അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍, വീട്ടുടമസ്ഥര്‍ തുടങ്ങിയവര്‍ പ്രസ്തുത വ്യക്തികളെക്കുറിച്ച് ഒരുവിധത്തിലുമുള്ള സംശയകരമായ സൂചനകളും നല്‍കുന്നില്ലെന്ന് സ്ഥലം സന്ദർശിച്ചപ്പോൾ ബോധ്യെപ്പട്ടതായി എൻ.സി.എച്ച്.ആർ.ഒ ഭാരവാഹികൾ പറഞ്ഞു. എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടി, ദേശീയ സെക്രട്ടറി റെനി ഐലിന്‍, കേരള ചാപ്റ്റർ ട്രഷറർ കെ.പി.ഒ. റഹ്മത്തുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.