കോയമ്പത്തൂര്‍: ഐ.എസ് ബന്ധമന്വേഷിച്ച് നഗരത്തിലത്തെിയ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥ സംഘം മടങ്ങി. എന്‍.ഐ.എ ദക്ഷിണമേഖല ഐ.ജി അലോക്, എസ്.പി വിക്രം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്. കോയമ്പത്തൂര്‍ ഉക്കടം ജി.എം നഗറിലെ കോളജ് വിദ്യാര്‍ഥി ഐ. നവാസ് (19), എ. ഉവൈസി റഹ്മാന്‍ (22), നബി (23), നവാസ്ഖാന്‍ (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.
അതിനിടെ, തിങ്കളാഴ്ച രാത്രി കരിമ്പുക്കട നാസര്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂരില്‍ അറസ്റ്റിലായ അബു ബഷീറിന് പുറമെ കോയമ്പത്തൂരിലെ മറ്റു ചിലരും ഐ.എസ് ബന്ധം പുലര്‍ത്തിയിരുന്നതായാണ് എന്‍.ഐ.എ സംശയിച്ചത്. ഇവര്‍ വിവിധ പേരുകളില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ച് പാസ്പോര്‍ട്ടുകളും മറ്റും തരപ്പെടുത്തിയതായും വിവരം ലഭിച്ചിരുന്നു.
കോയമ്പത്തൂരില്‍ പിടിയിലായ നാലുപേരും മാസങ്ങള്‍ക്ക് മുമ്പാണ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. ഇതും അന്വേഷണസംഘം പരിശോധനാവിധേയമാക്കി. യുവാക്കളുടെ ലാപ്ടോപ്പുകളും മൊബൈല്‍ഫോണുകളും കൂടുതല്‍ പരിശോധനക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഐ.എസ് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ളെന്ന് എന്‍.ഐ.എ കേന്ദ്രങ്ങള്‍ അറിയിച്ചു.
കേന്ദ്ര ഏജന്‍സി വിശദീകരിക്കട്ടെ –ഡി.ജി.പി
തിരുവനന്തപുരം: കേരളത്തിലെ ഐ.എസ് ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജന്‍സി വിശദീകരിക്കട്ടെയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എന്‍.ഐ.എ സംസ്ഥാനത്തോട് സഹായം ചോദിച്ചു. സഹായം നല്‍കി. തുടര്‍ന്നും അതുണ്ടാവും. അന്വേഷണ സംബന്ധമായ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ കഴിയില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത് കേന്ദ്ര ഏജന്‍സിയാണ്. സംസ്ഥാനത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസമായി ഇതുണ്ട്. പ്രോട്ടോകോള്‍ അനുസരിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.