കുറ്റ്യാടി: ഐ.എസ്.ബന്ധം ആരോപിച്ച് കുറ്റ്യാടിയില്‍നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത വളയന്നൂരിലെ എന്‍.കെ. റംഷാദിന്‍െറ വീടാക്രമിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് നങ്ങീലിക്കണ്ടിമുക്ക്-വളയന്നൂര്‍ റോഡിലുള്ള ഇരുനില കോണ്‍ക്രീറ്റ് വീടിന്‍െറ മിക്ക ജനല്‍ചില്ലുകളും വൈദ്യുതി മീറ്ററും വാട്ടര്‍ ടാപ്പുകളും തകര്‍ത്തത്. വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തകര്‍ന്ന ചില്ലിന്‍െറ അവശിഷ്ടങ്ങള്‍ വീട്ടിനകത്തേക്കും തെറിച്ചു കിടക്കുകയാണ്.
കരിങ്കല്ലുകളും കോണ്‍ക്രീറ്റ് ചീളുകളും കൊണ്ട് ഇടിച്ചും എറിഞ്ഞുമാണ് ആറ് ജനലുകളുടെ ചില്ലുകള്‍ തകര്‍ത്തത്. മുറ്റം നിറയെ കരിങ്കല്ലുകളും കോണ്‍ക്രീറ്റ് ചീളുകളും ചിതറിക്കിടപ്പാണ്. വൈദ്യുതി മീറ്റര്‍ ബോര്‍ഡില്‍നിന്ന് പറിച്ചിട്ടു. മുറ്റത്തെ വാട്ടര്‍ ടാപ്പ് ഉറപ്പിച്ച കോണ്‍ക്രീറ്റ് കുറ്റി ചവിട്ടിയൊടിച്ചു.ടാപ്പ് ദൂരെ വലച്ചെറിഞ്ഞു. വരാന്തയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ മുറ്റത്തേക്ക് എടുത്തെറിഞ്ഞു. ഗേറ്റിലെ വൈദ്യുതി വിളക്കുകളും തകര്‍ത്തു. പരിസരവാസികള്‍ ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോഴേക്ക് ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞയുടന്‍ കുറ്റ്യാടി സി.ഐ.സജീവനും സംഘവും സ്ഥലത്തത്തെി. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. വീടാക്രമണം ഉണ്ടാവുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. റംഷാദിന്‍െറ അറസ്റ്റോടെ വീട്ടില്‍ ഉമ്മ റംലയും സഹോദരങ്ങളായ കുട്ടികളും മാത്രമായതിനാല്‍ ബന്ധു വീട്ടിലാണ് ഇവര്‍ താമസം. പിതാവ് ഗള്‍ഫിലാണ്. കഴിഞ്ഞ ബലിപെരുന്നാളിന് കൈക്ക് മുറിവേറ്റ് വീട്ടില്‍ വിശ്രമത്തിലായിരുന്ന റംഷാദിനെ രണ്ടാഴ്ച മുമ്പാണ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പിതൃസഹോദരന്‍ അബ്ദുല്ലയുടെ മകന്‍ ജാസിമിനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. വീടാക്രമണത്തില്‍ റംലയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു. അതിനിടെ, ആക്രമണത്തിനു പിന്നില്‍ ഹര്‍ത്താലനുകൂലികളാണെന്ന് ചില ചാനലുകളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടിക്ക് സംഭവത്തില്‍ ബന്ധമില്ളെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.