നിദ ഫാത്തിമയുടെ മരണം: ഡോക്ടർമാരുടെ വീഴ്ചയല്ലെന്ന റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) ഭക്ഷ്യവിഷബാധയെത്തുടർന്ന് നാഗ്പുരിലെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ, ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നാഗ്പുർ ഘടകത്തിന്റെ റിപ്പോർട്ട്.

മരണം സംഭവിച്ച് 40 ദിവസം ആകുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ടോ പൊലീസ് അന്വേഷണ റിപ്പോർട്ടോ ലഭിച്ചിട്ടില്ല.അതിനിടെയാണ് പ്രാഥമിക അന്വേഷണത്തിൽ, ഡോക്ടർമാർക്ക് തെറ്റു സംഭവിച്ചതായി തെളിവില്ലെന്ന ഐ.എം.എ റിപ്പോർട്ട് പുറത്തുവന്നത്.

ആശുപത്രിയിലേക്ക് നടന്നുപോയ നിദക്ക് കുത്തിവെപ്പ്എടുത്ത ശേഷമാണ് ബോധം നഷ്ടമായതും പിന്നീടു മരിച്ചതും. ഇതു ഡോക്ടർമാരുടെ പിഴവാണെന്ന് ആരോപണം ഉയർന്നിരുന്നു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ നിദ, ഡിസംബർ 22നാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും പിന്നാലെ മരിച്ചതും.

Tags:    
News Summary - Nida Fatima's death: The report is out that the doctors were not at fault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.