പൊലീസ് ജീപ്പ് തല്ലി തകർത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന് ജാമ്യം

ചാലക്കുടി: പൊലീസ് ജീപ്പ് തല്ലിതകര്‍ത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പുല്ലന് ജാമ്യം. സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്‌ റിമാൻഡിലായിരുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലൻ പുറത്തിറങ്ങിയത്.

ഈ കേസിൽ നിധിൻ ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ചാലക്കുടി സര്‍ക്കാര്‍ ഐ.ടി.ഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പൊലീസ് ജീപ്പ് തല്ലി തകർക്കലിലേക്ക് എത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം. പിറ്റേ ദിവസമാണ് നിധിന്‍ ഉൾപ്പെടെ അഞ്ചു പേര്‍ ഈ കേസില്‍ അറസ്റ്റിലായത്. തുടര്‍ന്ന് ആറു പേര്‍ കൂടി അറസ്റ്റിലായി. ഇവര്‍ക്കെല്ലാം പലഘട്ടങ്ങളിലായാണ് ജാമ്യം കിട്ടിയത്.

Tags:    
News Summary - Nidhin Pullen granted bail in the case of smashing the police jeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.