നിലമ്പൂര്‍ വെടിവെപ്പ്: മജിസ്ട്രേറ്റുതല അന്വേഷണത്തിന് തുടക്കം

നിലമ്പൂര്‍: കരുളായി വനത്തില്‍ മാവോവാദികള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണ തെളിവെടുപ്പ് നടത്തി. മജിസ്ട്രേറ്റുതല അന്വേഷണത്തിന്‍െറ ഭാഗമായാണ് മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ തണ്ടര്‍ ബോള്‍ട്ടിന്‍െറ സുരക്ഷാവലയത്തില്‍ തെളിവെടുപ്പ് നടന്നത്.

ശനിയാഴ്ച രാവിലെ പത്തോടെ ആരംഭിച്ചു. പൂളക്കപ്പാറ, കരുവാരകുണ്ട് ചേരി, പുഞ്ചക്കൊല്ലി, അളക്കല്‍, മുണ്ടക്കടവ്, പൂവത്തിപൊയില്‍ കോളനികളില്‍ നിന്നായി 31 ആദിവാസികളടക്കം 42 പേര്‍ തെളിവ് നല്‍കാനത്തെി.

സംഘടന പ്രതിനിധികളും എത്തിയിരുന്നു. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടുമാരായ അബ്ദുസ്സമദ്, വര്‍ഗീസ് മംഗലം എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. വനംവകുപ്പ് ജീപ്പിലാണ് അളക്കല്‍, പുഞ്ചക്കൊല്ലി കോളനികളിലെ ആദിവാസികളെ തെളിവെടുപ്പിനത്തെിച്ചത്.

Tags:    
News Summary - nilambur encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.