കൊല്ലങ്കോട് (പാലക്കാട്): നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാകുമെന്ന സൂചന വന്നതോടെ നാട് പ്രാർഥനയിലാണ്. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് കൊല്ലങ്കോട് തേക്കിൻചിറ ചീളക്കാട് സ്വദേശിനി പ്രേമയുടെ മകൾ നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചിരുന്നത്.
ശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡന്റ് അനുമതി നൽകിയതോടെയാണ് പ്രതീക്ഷ ഇല്ലാതാകുന്നത്. കൊല്ലങ്കോട്ട് പത്തു വർഷം മുമ്പ് ഇവർ താമസിച്ചിരുന്ന വീട് വിറ്റാണ് നിമിഷപ്രിയ കുടുംബസമേതം എറണാകുളത്തേക്ക് താമസം മാറിയത്.
പിന്നീട് ഒരു തവണ അമ്മ പ്രേമ ഇവിടെയെത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. മാപ്പപേക്ഷ പരിഗണിച്ച് നിമിഷപ്രിയയെ മോചിപ്പിക്കാൻ വഴിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.