തിരുവനന്തപുരം: ഒമ്പതുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറിന് (53) 20 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികതടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ വിധിയിൽ പറഞ്ഞു. 2019 ജൂൺ 27ന് ഓട്ടോ ഡ്രൈവറായിരുന്ന പ്രതി ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
നഷ്ടപരിഹാരം കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. ഫോർട്ട് എസ്.ഐയായിരുന്ന എം.കെ. പ്രമോജാണ് കേസന്വേഷിച്ചത്. പത്ത് സാക്ഷികളെയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.