കൊച്ചി: നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. രോഗിയു മായി സമ്പർക്കമുണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 274 പേരാണുള്ളത്.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനാൽ എറണാകുളത്തുനിന്ന് ഒരാളെയും തൃശൂർ ജില്ലയിൽനിന്ന് മൂന്നുപേരെയും തിങ്കളാഴ്ച പട്ടികയിൽനിന്ന് ഒഴിവാക്കി. മറ്റുള്ളവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരുകയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിലവിൽ ആരും നിരീക്ഷണത്തിലില്ല. സംശയ നിവാരണത്തിന് 0484 2368802 നമ്പറിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാം.
മഴക്കാലത്ത് പകർച്ചവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വയറിളക്കരോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ പ്രത്യേകം മുൻകരുതലെടുക്കണം. പകർച്ചവ്യാധികൾക്കെതിരെ സർക്കാറിെൻറ ആരോഗ്യജാഗ്രത പരിപാടിയുടെ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.