മലപ്പുറം: നിപ വൈറസ് ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തില്‍ കേന്ദ്രസംഘം മലപ്പുറം ജില്ലയിലെത്തി. നാഷനൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ (എൻ.സി.ഡി.സി) അസി. ഡയറക്ടര്‍മാരായ ഡോ. അനന്തേഷ്, ഡോ. ജിതേഷ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍ (മൃഗസംരക്ഷണവിഭാഗം) ഡോ. ഹാനുല്‍ തുക്രാല്‍, വൈല്‍ഡ് ലൈഫ് ഓഫിസര്‍ ഡോ. ഗജേന്ദ്ര എന്നിവരാണ് സംഘത്തിലുള്ളത്.
ബുധനാഴ്ച രാവിലെ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ നിപ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചശേഷം ജില്ല കലക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യ ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡും പാണ്ടിക്കാട് കുടുംബാരോഗ്യകേന്ദ്രവും സന്ദർശിച്ചു.
നിപ ബാധിതനായി മരിച്ച വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ സംഘം മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു. ബുധനാഴ്ച വൈകീട്ട് കലക്ടറേറ്റിൽ നടന്ന നിപ അവലോകന യോഗത്തിലും സംഘാംഗങ്ങൾ പങ്കെടുത്തു. രണ്ടു ദിവസം കേന്ദ്രസംഘം ജില്ലയിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.