നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.

വൈ​റ​സി​ന്‍റെ ഉ​റ​വി​ടം തേ​ടിയുള്ള പരിശോധനകൾ ആ​രോ​ഗ്യ വ​കു​പ്പ് ഇന്നും തുടരും. ​​ഞാ​യ​റാ​ഴ്ച പ്ര​​​ത്യേ​ക സം​ഘം കു​ട്ടി പോ​യ ഇ​ട​ങ്ങ​ളെ​ല്ലാം പ​രി​​ശോ​ധി​ച്ചിരുന്നു. കൂ​ട്ടു​കാ​രി​ൽ​നി​ന്നും വീ​ട്ടു​കാ​രി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​റ​വി​ടം ക​​ണ്ടെ​ത്താ​നാ​യി ശ്ര​മി​ക്കു​ന്ന​ത്. നി​പ സ്ഥി​രീ​ക​രി​ച്ച​ സ​മ​യ​ത്ത്​ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ എ​ന്തെ​ല്ലാം പ​ഴ​ങ്ങ​ളാ​ണ്​ പു​റ​ത്തു​നി​ന്ന്​ ക​ഴി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. നാ​ട്ടി​ലെ മ​ര​ത്തി​ൽ​നി​ന്ന്​ കു​ട്ടി അ​മ്പ​ഴ​ങ്ങ ക​ഴി​ച്ച​താ​യി മ​ന്ത്രി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ പ്ര​ദേ​ശ​ത്തി​ന്‍റെ ര​ണ്ട്​ കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ​ വ​വ്വാ​ലു​ക​ൾ വ​രാ​റു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന.

അതേസമയം, നിപ ബാധിച്ച് മരിച്ച 14 വയസുകാരന്‍റെ മൃതദേഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് ഇന്നലെ വൈ​കീ​ട്ട് 7.30ഓ​ടെ ഒ​ടോ​മ്പ​റ്റ പ​ഴ​യ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നിൽ ഖബറടക്കി.

14 വയസുകാരന്റെ മൃതദേഹം ഓടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുന്നു

മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും 30ഓ​ളം ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​ർ​മാ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ന് കു​ട്ടി​യു​ടെ വ​ല്ല്യു​പ്പ അ​ബ്ദു​ൽ ഖാ​ദ​ർ സ്വ​ലാ​ഹി നേ​തൃ​ത്വം ന​ൽ​കി.

മരിച്ച 14കാരന്‍റെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് പുറത്തുവിട്ടു

നിപ്പ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ച 14കാരന്‍റെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.



Tags:    
News Summary - Nipah Death: The central team is in Malappuram today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT