കളിയിക്കാവിളയിൽ കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങളിലെ യാത്രക്കാരെ തമിഴ്നാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു 

നിപ; അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ പരിശോധന

നാഗർകോവിൽ: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ നിപ ബാധിച്ച് മരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ പരിശോധിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് പനി ഉണ്ടോയെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പരിശോധിക്കുന്നത്. 

ബസ്സുകളിലും കാറുകളിലും മറ്റും വരുന്ന യാത്രക്കാർക്ക് പനിയില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് കന്യാകുമാരി ജില്ലയിലേക്ക് വാഹനം അനുവദിക്കുന്നുള്ളൂ. 

Tags:    
News Summary - Nipah Tamilnadu health department testing passengers from kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.