കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി രണ്ട് മാസം മുമ്പ് അസുഖം വന്ന ആടിന്‍റെ രക്തവും സ്രവവും ശേഖരിക്കും.
വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. സ്രവം ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കും.
കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുൻപ് ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗത്തിന് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്‍റെ സ്രവം പരിശോധനക്കെടുത്തത്. പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്‍റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.