കോഴിക്കോട്: നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസം കഴിഞ്ഞിട്ടും വൈറസിെൻറ ഉറവിടം കണ്ടെത്താൻ ഞായറാഴ്ച മുതൽ ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് അയക്കാനായില്ല. നിപയുമായി ബന്ധപ്പെട്ട വസ്തുക്കളായതിനാൽ കൊറിയർ സ്ഥാപനങ്ങളും വിമാനം വഴിയുള്ള കാർഗോ കമ്പനികളും ഈ സാമ്പിളുകളടങ്ങിയ പാഴ്സൽ സ്വീകരിക്കാത്തതാണ് വൻ തിരിച്ചടിയായത്.
ആറ് ചത്ത വവാലുകളും വവ്വാലുകളുടെ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകൾ കടിച്ച റംബൂട്ടാൻ പഴവും അടക്കയുമാണ് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് അയക്കാനാവാതെ കോഴിക്കോട്ട് തന്നെ സൂക്ഷിച്ചിരിക്കുന്നത്. നിപ രോഗബാധയുടെ ഭീതി അൽപം ഒഴിെഞ്ഞങ്കിലും സാമ്പിളുകൾ എത്തിക്കാനാവാത്തത് ഉറവിടം കണ്ടെത്താനുള്ള നിർണായക നീക്കത്തിന് വെല്ലുവിളിയാണ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിലെ ജോയൻറ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേന്ദ്രസർക്കാർ ഉന്നതതല യോഗം വിളിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എയർ കാർഗോ കമ്പനികൾക്ക് പ്രേത്യക നിർദേശം കേന്ദ്രസർക്കാർ നൽകിയാൽ വിമാനം വഴി എളുപ്പം അയക്കാമെന്നാണ് പ്രതീക്ഷ. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരാണ് പാഴൂർ മുന്നൂര് പ്രദേശത്ത് ഞായറാഴ്ച മുതൽ സാമ്പിളുകൾ ശേഖരിച്ചത്. ചൊവ്വാഴ്ച സാമ്പിൾ ശേഖരണം പൂർത്തിയായി. എല്ലാ സാമ്പിളുകളും ശാസ്ത്രീയമായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിശദീകരണം. വൈറസ് സാന്നിധ്യമുണ്ടെങ്കിൽ നഷ്ടപ്പെടിെല്ലന്നും അധികൃതർ പറയുന്നു. ഒരുതരത്തിലും സാമ്പിളുകൾ കൊണ്ടുപോകാൻ കഴിയില്ലെന്നാണ് കാർഗോ കമ്പനികൾ അറിയിച്ചത്. കഴിഞ്ഞ തവണ നിപ രോഗബാധയുടെയും പക്ഷിപ്പനിയുടെയും സമയത്ത് തടസ്സങ്ങളില്ലാതെ സാമ്പിളുകൾ ഭോപാലിലേക്ക് െകാണ്ടുപോയിരുന്നു.
ജീവനുള്ള വവ്വാലുകളെ പിടിക്കുന്നതും രോഗത്തിെൻറ ഉറവിടം കണ്ടെത്താൻ ഏറ്റവും നിർണായകമാണെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. നിപ വൈറസുകളുണ്ടോയെന്ന് ജീവനുള്ള വവ്വാലുകളെ പരിശോധിച്ചാൽ കണ്ടുപിടിക്കാം. എന്നാൽ നാല് ദിവസം പിന്നിട്ടിട്ടും ഇതിനുള്ള സജ്ജീകരണമൊരുക്കിയിട്ടില്ല. പുണെ വെറോളജി ഇൻസ്റ്റിറ്റ്യുട്ടിൽനിന്നുള്ള സംഘത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. സംഘത്തലവൻ മാത്രമാണ് വിമാനം വഴി എത്തിയത്. വവ്വാലിനെ പിടികൂടാനുള്ള ഉപകരണങ്ങളും മറ്റുമായി മറ്റുള്ളവർ റോഡ് മാർഗമാണ് വരുന്നത്. വ്യാഴാഴ്ച ഇവരെത്തുെമന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഉറവിടം കണ്ടെത്താനുള്ള നടപടികൾക്ക് തടസ്സമാകുന്നത്. ഇനി കാട്ടുപന്നികളെയും പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.