കോഴിക്കോട്: നിപാ വൈസ് ബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതിനാൽ ജനങ്ങൾ ഭയചകിതരാകേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാൽ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവർ ജാഗ്രത പാലിക്കുകയും വേണം. വവ്വാലുകളിൽ നിന്നാല്ലാതെ മറ്റ് ക്ഷുദ്രജീവികളിലൂടെ രോഗം പകരുെമന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രോഗബാധിതർക്ക് പെെട്ടന്ന് രോഗം ശമിപ്പിക്കുന്നതിന് നൽകാൻ മരുന്നില്ല. ലോകത്താകമാനം മരുന്നിെൻറ അഭാവമുണ്ട്. എന്നാലും കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്നുകളെത്തിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പെെട്ടന്ന് ഉണ്ടാകുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ കലക്ടർ ചെയർമാനും ഡി.എം.ഒ കൺവീനറുമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളുമായി നടത്തിയ േയാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ ധാരണയായിട്ടുണ്ട്. നിപ വൈറസ് ചികിത്സക്ക് സർക്കാർ സഹായം നൽകുമെന്ന് സ്വകാര്യ ആശുപത്രികളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ചികിത്സക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക, കൈകൾ നന്നായി സോപ്പിട്ട് കഴുകുക, പഴങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണം.
സൂപ്പിക്കടയിെല മരണം നിപ മൂലമാണെന്ന് കഴിഞ്ഞ ദിവസം മാത്രമാണ് സ്ഥീരീകരിച്ചത്. രണ്ടാമത്തെ മരണം നടന്നപ്പോൾ തന്നെ കേന്ദ്ര സർക്കാറിനെയും എൻ.സി.ഡി.സിെയയും അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര സംഘം കരിപ്പൂർ വിമാനത്തവളത്തിെലത്തിയിട്ടുണ്ട്. ഉച്ചയോടെ സ്ഥലം സന്ദർശിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.
മൂന്ന് മരണമായപ്പോൾ തന്നെ മണിപ്പാൽവൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോ. അരുൺ കുമാറിെൻറ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. മൂന്ന് ദിവസമായി അവിെട തമ്പടിച്ച് പരിശോധന നടത്തുന്നു. മരണം നടന്ന വീട്ടിൽ ഒരു കിണർ വൃത്തിയാക്കാൻ ശ്രമിച്ചിരുന്നു. അതിനുള്ളിൽ വവ്വാലുകൾ താമസിക്കുന്നുണ്ട്. ഇവയിൽ നിന്നാകാം രോഗം പടർന്നതെന്ന് കരുതുന്നു. അതിനാൽ വവ്വാലുകൾ പുറത്തു കടക്കാതിരിക്കാൻ ഡോ. അരുൺ കുമാറിെൻറ നേതൃത്വത്തിൽ കിണർ മൂടിയിരിക്കുകയാണ്. പരിസരങ്ങളിൽ വീണ് കിടന്ന മാങ്ങയും മറ്റും പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിസരത്തെ മറ്റു വീടുകളിലും മണിപ്പാലിൽ നിന്നുള്ള സംഘം പരിോധന നടത്തിയെങ്കിലും അവിടെ രോഗം പടർന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സൂപ്പിക്കടയിൽ മരിച്ച മൂന്നു പേർക്കും ചികിത്സയിലിരിക്കുന്ന മൂസക്കും മാത്രമാണ് ഇതുവെര രോഗം സ്ഥിരീകരിച്ചത്. മരിച്ച സഹോദരങ്ങളെ ചികിത്സിച്ച നഴ്സ്, ആശുപത്രിയിൽ ഇവർക്ക് അടുത്തുണ്ടായിരുന്ന ജാനകി, ഇവരെ പരിചരിച്ചെന്ന് കരുതുന്ന ഇസ്മയിൽ എന്നിവർക്ക് േരാഗം സ്ഥീരീകരിച്ചിട്ടില്ലെന്നും ഇവരുടെ സ്രവങ്ങൾ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പനിബാധിച്ച് മരിച്ച സ്വാലിഹിെൻറ ഭാര്യ ആത്തിഫക്കും നിപ ബാധിച്ചെന്ന് സംശയിച്ചിരുന്നെങ്കിലും പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് വ്യക്തമായിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള എട്ടു പേർക്ക് നിപ സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ്ചെസ്റ്റ് ആശുപത്രിയിൽ മൂന്നു പേരും പേവാർഡിലും അത്യാഹിത വിഭാഗത്തിലുമായി മൂന്നു പേരും ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടു പേരുമാണ് നിപ സംശയിക്കുന്നവർ.
പനി ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നെന്നും രോഗം പടരാതിരിക്കാൻ ബന്ധുക്കളുടെ കൂടി അനുവാദത്തോടെയാണ് പെെട്ടന്ന് തന്നെ വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചതെന്നും മന്ത്രി അറിയിച്ചു. പനി ബാധിച്ച് മരിച്ചവരുെട മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. രോഗ നിയന്ത്രണവും ചികിത്സയും ക്രമീകരിക്കാൻ കോഴിക്കോട് ബീച്ച് ആശുപത്രി, പേരാമ്പ്ര, കൊയിലാണ്ടി, താമരശ്ശേരി താലൂക്ക് ആശുപത്രികൾ എന്നിവ റഫറൽ ആശുപത്രികളാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി രാമകൃഷ്ണൻ, ജില്ലാ കലക്ടർ യു.വി ജോസ്, ഡി.എം.ഒ ഡോ. വി.ജയശ്രീ, ഡി.എച്ച്.എസ് ആർ.എൽ. സരിത, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ.ജി. അരുൺ കുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.