സണ്ണി ജോർജ്

നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

തിരുവല്ല : ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. നിരണം ഇമ്മാനുവൽ വീട്ടിൽ സണ്ണി ജോർജിനെയാണ് (26) ചൊവ്വാഴ്ച കാപ്പ ചുമത്തി നാടുകടത്തിയത്.

തട്ടിക്കൊണ്ടുപോകൽ, മാല പൊട്ടിക്കൽ, പിടിച്ചുപറി, അടിപിടി എന്നിങ്ങനെ ഏഴോളം കേസുകൾ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറുമാസത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്ന ഉത്തരവ് സണ്ണി ജോർജിന് കൈമാറിയതായി എസ്.ഐ പറഞ്ഞു.

Tags:    
News Summary - Niranam resident Sunny George was charged with Kappa and deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.