നെല്ല് സംഭരണം: സംസ്ഥാന സർക്കാർ പണം അക്കൗണ്ടിലിട്ട് നൽകണമെന്ന് നിർമല സീതാരാമൻ

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാന സർക്കാർ കർഷകരുടെ അക്കൗണ്ടിലിട്ട് നൽകണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ ഈ രീതിയിലാണ് നെല്ല് സംഭരിച്ചതിന്റെ പണം നൽകുന്നത്. തിരുവനന്തപുരത്ത് കേ​ന്ദ്രസർക്കാറിന്റെ വായ്പ വ്യാപനമേളയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് നിർമല സീതാരാമന്റെ പരാമർശം.

ധനകാര്യ കമീഷൻ നിർദേശം അനുസരിച്ച സംസ്ഥാനങ്ങൾക്കെല്ലാം കേന്ദ്രം കൃത്യമായി പണം നൽകുന്നുണ്ട്. കേരളത്തിന് നൽകാനുള്ള പണം വൈകിയെങ്കിലും അതിന് കാരണം സംസ്ഥാനം ഫയലുകളിൽ വരുത്തിയ കാലതാമസമാണ്. പണം നൽകിയില്ലെന്ന് ആരോപിച്ച് കേന്ദ്രസർക്കാറിനെതിരെ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

15ാം ധനകാര്യ കമീഷന്റെ നിർദേശങ്ങൾ പാലിക്കാതെ പണം നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. കേന്ദ്രം സാധ്യമാകുന്ന രീതിയിലെല്ലാം സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേരളത്തിനുള്ള ഗ്രാന്റ് കൂട്ടിയത്.

വിധവ-വാർധക്യ പെൻഷനുകൾക്ക് പണം നൽകുന്നില്ലെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകിയിട്ടുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്ക് തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - Nirmala sitharaman against kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.