തൃശൂർ: ശിക്ഷയിളവിന് ജയിൽ വകുപ്പ് തയാറാക്കിയവരുടെ പട്ടികയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസാമും ഉണ്ടെന്ന വാർത്ത ഞെട്ടിച്ചതായി കൊല്ലപ്പെട്ട ചന്ദ്രബോസിെൻറ ഭാര്യ ജമന്തി. മുൻ സർക്കാറിെൻറ കാലത്ത് തനിക്കും കുടുംബത്തിനും അതിവേഗം നീതി കിട്ടി. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ സി.പി.െഎ അനുഭാവമുള്ള കുടുംബത്തിൽപെട്ട താനും ബന്ധുക്കളും സന്തോഷിച്ചു. ഇൗ സർക്കാറിൽനിന്ന് അത്തരമൊരു നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ജമന്തി ‘മാധ്യമ’ത്തോട് പറഞ്ഞു.
തൃശൂർ പുഴക്കൽ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ െകാലപ്പെടുത്തിയ കേസിലാണ് വ്യവസായിയും കിങ്സ് ഗ്രൂപ് എം.ഡിയുമായ മുഹമ്മദ് നിസാം ശിക്ഷ അനുഭവിക്കുന്നത്.
നിസാമിനെ 38 വർഷം തടവിന് ശിക്ഷിച്ചത് ലോകം അറിഞ്ഞ സംഭവമാണ്. അയാൾക്ക് പരോൾപോലും കൊടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകിയിരുന്നു.
ഒന്നും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി. ശിക്ഷ പ്രഖ്യാപിച്ച് ഒരു വർഷത്തിനകം ഇളവിനെക്കുറിച്ച് വാർത്ത വന്നത് ഞെട്ടിപ്പിച്ചു. ലഭിച്ച നീതി തട്ടിത്തെറിച്ച് പോകാതിരിക്കാൻ ഏതറ്റം വരെയും പോകും ^ജമന്തി പറഞ്ഞു. ചന്ദ്രബോസിെൻറ മരണത്തെ തുടർന്ന് സർക്കാർ തീരുമാനപ്രകാരം ജമന്തിക്ക് ജോലി ലഭിച്ചിരുന്നു. ‘ഒൗഷധി’യുടെ തൃശൂർ കുട്ടനെല്ലൂർ ഒാഫിസിലാണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.