ചാത്തമംഗലം (കോഴിക്കോട്): ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന എൻ.ഐ.ടി വിദ്യാർഥി മെഗാ ബോയ്സ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. ബി.ടെക് കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥി തെലുങ്കാന ഹൈദരാബാദ് ജില്ലയിൽ കുക്കട്ട്പ്പള്ളി ജയനഗർ സായ് ഇന്ദിര റെസിഡൻസ് കോളനിയിലെ ചെന്നുപതി വെങ്കട്ട നാഗേശ്വര റാവുവിന്റെയും ചെന്നുപതി ഭാരതിയുടെയും മകൻ ചെന്നുപതി യശ്വന്ത് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഒമ്പതാം നിലയിലാണ് വിദ്യാർഥി താമസിക്കുന്നത്. മൂന്നാം നിലയിൽനിന്നാണ് ചാടിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 5.30ഓടെ മരിച്ചു. വിദ്യാർഥി എഴുതിയ കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമായി പറയുന്നത്. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.