കോഴിക്കോട്: ഷാർജയിൽ മരിച്ച പ്രവാസി നിധിൻ ചന്ദ്രെൻറ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. പ്രത്യേക വിമാനത്തിലാണ് ബുധനാഴ്ച രാവിലെയോടെ നെടുമ്പാശേരിയിലെത്തിച്ചത്. ആംബുലൻസിൽ ജന്മനാടായ പേരാമ്പ്രയിൽ എത്തിച്ച് വൈകിട്ടോടെ മൃതദേഹം സംസ്കരിക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാർജിയിലെ താമസ സ്ഥലത്തുവെച്ച് നിധിൻ മരിക്കുന്നത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാനായി സുപ്രീംകോടതിയെ സമീപിച്ചത് ഗർഭിണിയായ ആതിരയും ഭർത്താവ് നിധിനുമായിരുന്നു.
കേരളത്തിേലക്കുള്ള ആദ്യ വിമാനത്തിൽ നിധിനും നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അത്യാവശ്യമായി നാട്ടിലേക്ക് മടങ്ങേണ്ടയാൾക്കായി നിധിെൻറ ടിക്കറ്റ് കൈമാറുകയായിരുന്നു.
നിധിെൻറ മരണവാർത്ത അറിഞ്ഞ ബന്ധുക്കൾ പ്രസവത്തിന് മുമ്പുള്ള കോവിഡ് പരിശോധനക്കെന്ന പേരിൽ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഭർത്താവിെൻറ വേർപാട് അറിയാതെ ആതിര ചൊവ്വാഴ്ച പെൺകുഞ്ഞിന് ജന്മം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.