ന്യൂഡൽഹി: കോഴിക്കോട് ബേപ്പൂർ തുറമുഖം - മലാപ്പറമ്പ് നാലുവരിപ്പാതയുടെയും തുറമുഖ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെയും ഭാവി സംസ്ഥാന സർക്കാറിന്‍റെ കൂടി താത്പര്യത്തിനനുസരിച്ച് ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ നിലവിൽ പരിഗണനയിലുള്ളതും പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ പുരോഗമനം സംബന്ധിച്ച് എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എൻ.എച്ച് 66 കോഴിക്കോട് ബൈപാസ് ആറുവരിപ്പാത പദ്ധതി നിർമാണം 23.40 ശതമാനം പൂർത്തിയായി. അഴിയൂർ - വെങ്ങളം സെക്ഷനിലെ ആറുവരിപ്പാത നിർമാണം 11 .81 ശതമാനം മാത്രമാണ് പൂർത്തിയായതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.