തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം 3000 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ മാളുകള്‍, സൂപ്പർ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ കച്ചവടക്കാര്‍ എന്നിവർ രാജ്യത്ത് എവിടെനിന്ന് വ്യാപാരം നടത്തിയാലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ആദ്യവര്‍ഷം ജി.എസ്.ടിയുടെ നഷ്ടപരിഹാരം കിട്ടുന്നതിന് കാത്തുനില്‍ക്കാതെ നേരിട്ട് നികുതി പിരിക്കാനാണ് സംസ്ഥാന സർക്കാറിെൻറ തീരുമാനമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജി.എസ്.ടി നടപ്പാക്കിയാല്‍ നിലവില്‍ സംസ്ഥാനം പിരിച്ചെടുക്കുന്ന സെസ്, അധിക പെട്രോളിയം സെസ് എന്നിവ പിരിക്കാനാവില്ല. ഇതുമൂലം കിഫ്ബിയുടെ നിക്ഷേപത്തില്‍ 15 ശതമാനം കുറവുണ്ടാകും.
കേന്ദ്ര സര്‍ക്കാറിന് പ്രതിവര്‍ഷം രണ്ടര ലക്ഷം കോടിയും സംസ്ഥാനങ്ങള്‍ക്ക് രണ്ടു ലക്ഷം കോടിയും നേരിട്ട് നികുതി ലഭിക്കുന്ന പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ജി.എസ്.ടി നടപ്പാക്കുന്നതിെൻറ ഭാഗമായി ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ട്.
തനത് നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.98 ശതമാനം വളര്‍ച്ച നേടാനായി. സംസ്ഥാനത്തെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏപ്രില്‍ 28 വരെ ബിവറേജസ് കോർപറേഷന് 74.12 കോടിയും കെ.എസ്.എഫ്.ഇ 339.66 കോടിയും ലോട്ടറി വകുപ്പ് 102.80 കോടി രൂപയും ട്രഷറിയില്‍ നിക്ഷേപിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതിയിലേക്ക് ഇക്കൊല്ലം മാര്‍ച്ച് വരെ സര്‍ക്കാര്‍ വിഹിതവും ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് 431.33 കോടി രൂപ അടച്ചിട്ടുണ്ട്. ട്രഷറികളില്‍ ഏപ്രില്‍ 28 വരെ 5425.46 കോടി രൂപ സ്ഥിര നിക്ഷേപമുണ്ട്. അക്കൗണ്ടൻറ് ജനറലിെൻറ താല്‍ക്കാലിക കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം വരെ സംസ്ഥാനത്തിെൻറ പൊതുകടം 16923.76 കോടിയാണെന്നും അന്‍വർ സാദത്ത്, കെ.സി. ജോസഫ്, എ.എം. ആരിഫ്, കെ. മുരളീധരൻ, ഷാഫി പറമ്പിൽ, പാറയ്ക്കല്‍ അബ്ദുല്ല, സി. ദിവാകരൻ മുല്ലക്കര രത്നാകരൻ എന്നിവരെ ധനമന്ത്രി അറിയിച്ചു.
കെ.എസ്.ആർ.ടി.സി െപൻഷൻ കുടിശ്ശിക ഉടൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള രണ്ടുമാസത്തെ െപൻഷൻ കുടിശ്ശികയിൽ മാർച്ചിലേത് രണ്ടുദിവസത്തിനകം നൽകുമെന്ന് പി.ടി. തോമസിെൻറ സബ്മിഷന് മന്ത്രി തോമസ് ചാണ്ടി മറുപടി നൽകി. ഏപ്രിലിലെ ശമ്പള വിതരണത്തോടൊപ്പമാകും പെൻഷൻ കുടിശ്ശികയും നൽകുക. സ്വർണാഭരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വാങ്ങൽ നികുതി പിൻവലിക്കുന്ന കാര്യത്തിൽ സബ്ജക്ട് കമ്മിറ്റിയിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് പി. ഉബൈദുല്ലയെ മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു.സൂപ്പർ സ്പെഷാലിറ്റി ചികിത്സ ലഭ്യമാകുന്നതിന് ഇ.എസ്.െഎ പരിധിയിലെ തൊഴിലാളികൾ രണ്ടുവർഷം തുടർച്ചയായി തൊഴിൽ എടുത്തിരിക്കണമെന്ന വ്യവസ്ഥ തൊഴിലാളി വിരുദ്ധമാണെന്നും ഒഴിവാക്കാൻ കേന്ദ്രത്തെ സമീപിച്ചതായും വി.കെ.സി. മമ്മത് കോയയെ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.നിർത്തലാക്കിയ ഹിന്ദുമത ധർമപഠന സ്ഥാപനങ്ങളിലെ ജീവനക്കാരെ മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രത്യേകം യൂനിറ്റായി പരിഗണിച്ച് ഉത്തരവിറക്കിയിട്ടുണ്ടെന്ന് കെ.ഡി. പ്രസേനനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആശ്രിത നിയമനം ആവശ്യപ്പെട്ട് രണ്ടുപേർ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ട്രൈബ്യൂണലിെൻറ ഉത്തരവിനനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അധികാരം പ്രധാനമന്ത്രിക്കും ധനമന്ത്രാലയത്തിനും കീഴിൽ കേന്ദ്രീകരിച്ചു –മന്ത്രി െഎസക്
തിരുവനന്തപുരം: നിതി ആയോഗ് വന്നതുമുതൽ രാജ്യത്ത് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രാലയത്തിനും കീഴിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രം കാര്യങ്ങൾ തീരുമാനിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തോട് വിവേചനം കാട്ടുന്നു. പദ്ധതിവിഹിതം മുഴുവൻ വെട്ടിക്കുറച്ചു. സേച്ഛാപരമായാണ് രാജ്യത്ത് വിഭവങ്ങൾ വിതരണം ചെയ്യുന്നത്. വലതു കൈകൊണ്ട് തരുന്നത് ഇടതു കൈകൊണ്ട് തിരിച്ചെടുക്കുന്നു. ജനസംഖ്യാനുപാതികമായിപോലും പദ്ധതിവിഹിതം ലഭിക്കുന്നില്ല. പല പദ്ധതികൾക്കും കേന്ദ്രം മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുയോജ്യമല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. കേന്ദ്രത്തിെൻറ കണക്കുപ്രകാരം കേരളത്തിൽ 14 ശതമാനത്തിൽ താഴെ മാത്രമാണ് ദരിദ്രരുള്ളത്. കേരളം പോലെ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് മുന്നോട്ടുപോകാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടിട്ടില്ല. ആസൂത്രണ കമീഷനെ വേണ്ടെന്നുവെച്ച് നിതി ആയോഗിന് രൂപം നൽകിയെങ്കിലും അത് വെറുമൊരു ചർച്ചവേദി മാത്രമാണ്. അവിടെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഉണ്ടാകാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 750 കോടിരൂപ കേന്ദ്രം സംസ്ഥാനത്തിന് തരാനുണ്ടെന്നും രണ്ടു തവണ ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
അഴീക്കല്‍ തുറമുഖ വികസനം:പ്രത്യേക കമ്പനി രൂപവത്കരിക്കും
തിരുവനന്തപുരം: അഴീക്കല്‍ തുറമുഖ വികസനത്തിന് വിഴിഞ്ഞം മാതൃകയില്‍ പ്രത്യേക കമ്പനി രൂപവത്കരിക്കാൻ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയാറാക്കി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് ടി.വി. രാജേഷിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.227 മീറ്റര്‍ നീളമുള്ള നിലവിലെ തുറമുഖത്തില്‍ ക്രെയിനുകളും മറ്റ് ആധുനിക ഉപകരണങ്ങളും സജ്ജമാക്കി പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ആദ്യഘട്ടം. ഇതിനായി നാല് മീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജിങ് നടത്തുന്നതിന് കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്മെൻറ് കോര്‍പറേഷനെ ചുമതലപ്പെടുത്തി. ഇത് പൂര്‍ത്തിയാകുന്നതോടെ ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ചരക്കുഗതാഗതം ആരംഭിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. 180 മീറ്റര്‍ നീളമുള്ള മൂന്ന് ബര്‍ത്തുകളും 200 മീറ്റര്‍ നീളമുള്ള രണ്ട് ബര്‍ത്തുകളും ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ട വികസനം. 496 കോടി രൂപ ചെലവുവരുന്ന ഈപദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പി.പി.പി അല്ലെങ്കില്‍ ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ 14.5 മീറ്റര്‍ ആഴമുള്ള 550, 460, 600 മീറ്റര്‍ നീളത്തിൽ മൂന്ന് വാര്ഫുകളുള്ള വന്കിടതുറമുഖമായി വികസിപ്പിക്കലാണ് മൂന്നാംഘട്ടം. കേന്ദ്രസര്‍ക്കാറിെൻറ സാഗര്‍മാല പദ്ധതിയിൽ ഉള്‍പ്പെടുത്തി വികസനം സാധ്യമാക്കാനും ശ്രമംനടക്കുന്നതായും മന്ത്രി അറിയിച്ചു.
സാമൂഹികനീതി വകുപ്പില്‍ 100 കോടിയുടെ പദ്ധതികൾക്ക് അനുമതി
തിരുവനന്തപുരം: സാമൂഹികനീതി വകുപ്പിെൻറ നടപ്പ് സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതത്തില്‍നിന്ന് 100 കോടി രൂപയുടെ ശിപാർശകൾക്ക് അനുമതിലഭ്യമായതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.അശരണരായ വിധവകള്‍ക്ക് അഭയംനല്കുന്ന ബന്ധുക്കളില്‍ ഒരുവ്യക്തിക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്കുന്ന അഭയകിരണം പദ്ധതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി പുതിയവകുപ്പ് രൂപവത്കരിക്കുന്നത് കേരള വിമണ്‍ വെബ്സൈറ്റ്, ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതി, പകല്‍സമയങ്ങളില്‍ മുതിര്‍ന്ന പൗരന്മാര് സ്വന്തംഗൃഹങ്ങളില് നേരിടേണ്ടിവരുന്ന ഒറ്റപ്പെടലില്‍നിന്ന് മോചനംനല്കുക എന്ന ലക്ഷ്യത്തോടെ പകല്‍വീട് എന്ന ആശയം ഉള്‍ക്കൊണ്ട സായംപ്രഭ ഹോംസ് പദ്ധതി, പ്രബേഷന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിലേക്കുള്ള നേര്‍വഴി പദ്ധതി, തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്ന സ്ത്രീക്ക് (മാതാവ്/രക്ഷാതാവ്) മറ്റ് ജോലികളില്‍ ഏര്‍പ്പെടാതെ വീട്ടിലിരുന്ന് സ്വയംതൊഴില്‍ ചെയ്യുന്നതിന് ഒറ്റ തവണ ഗ്രാൻറായി 35000 രൂപ ക്രമത്തില്‍ ജില്ലകളില്‍നിന്ന് 10 പേര്‍ക്ക് വീതം നല്കുന്ന സ്വാശ്രയപദ്ധതി, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒമ്പതാംക്ലാസ് മുതല്‍ പി.ജി കോഴ്സ് വരെ പഠിക്കുന്ന അംഗപരിമിതരായ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങളും യൂനിഫോമും വാങ്ങുന്നതിന് ധനസഹായം നല്കുന്ന വിദ്യാജ്യോതി പദ്ധതി എന്നിവക്കാണ് അനുമതിയായത്.
സ്ത്രീധന നിരോധന പ്രചാരണപദ്ധതിയുടെ ബോധവത്കരണ പരിപാടിക്കും അംഗീകാരം ലഭിച്ചു. ഗാര്‍ഹിക പീഡനത്തിനിരയായവര്‍, വിധവകള്‍, വിവാഹ മോചിതര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അനുമതിനല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് വിദൂര വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്, 10ാം ക്ലാസ്, 12ാം ക്ലാസ് തുല്യത പരീക്ഷ എഴുതുന്നതിന് ധനസഹായം, എച്ച്.െഎ.വി അണുബാധിതര്‍ക്കും അണുബാധയുള്ള കുടുംബത്തിലെ കുട്ടികള്‍ക്കുമുള്ള ജീവിതനൈപുണ്യ പദ്ധതി തുടങ്ങിയവയുടെ പ്രപ്പോസലുകളും അംഗീകരിച്ചു.കോഴിക്കോട് വൊക്കേഷനല്‍ ട്രെയ്നിങ് സെൻററില്‍ പ്രിൻറിങ് ടെക്നോളജി , പ്ലബിങ്, ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക് മെയിൻറനന്‍സ്, ഗാര്‍മെൻറ് മേക്കിങ് തുടങ്ങിയ കോഴ്സുകള്‍ ആരംഭിക്കാനും അനുമതിലഭിച്ചിട്ടുണ്ട്. കോഴിക്കോട് വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വൃദ്ധസദനത്തിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ ഡിമെന്‍ഷ്യ കെയര്‍ സെൻറര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഒമ്പത് ലക്ഷം രൂപയുടെ പ്രപ്പോസലിനും വയനാട്, മലപ്പുറം ജില്ലകളിലെ പൊതുകെട്ടിടങ്ങള്‍ അംഗപരിമിത സൗഹൃദമാക്കുന്നതിന് 6,11,20,000 രൂപയുടെയും 8,88,80,000 രൂപയുടെയും പ്രപ്പോസലുകള്‍ക്കും വര്‍ക്കിങ് ഗ്രൂപ്പിൻറ അംഗീകാരം ലഭ്യമായതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.