എൻ.കെ പ്രേമചന്ദ്രൻ സംഘിയാണെന്ന് പറഞ്ഞിട്ടില്ല -എൽ.ഡി.എഫ്

കൊല്ലം: എൻ.കെ. പ്രേമചന്ദ്രന്​ സ​ംഘ്​പരിവാർ ബന്ധമുണ്ടെന്ന്​ പറഞ്ഞിട്ടില്ലെന്ന്​ എൽ.ഡി.എഫ്​ പാർലമ​​െൻറ്​ മണ്ഡലം കമ്മിറ്റി ചെയർമാൻ എൻ. അനിരുദ്ധൻ, സെ​ക്രട്ടറി കെ. വരദരാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രേമചന്ദ്രനെ സ​ംഘിയെന്ന്​​ വിളിച്ചിട്ടില്ല. അങ്ങനെ വിളിക്കാനുമാകില്ല.

പ്രചാരണത്തി​​​െൻറ ഭാഗമായി താഴെത്തട്ടിലുള്ള എൽ.ഡി.എഫ്​ പ്രവർത്തകർ നടത്തുന്ന ഗൃഹസമ്പർക്കത്തിനിടെ പ്രേമചന്ദ്രൻ സ​ംഘിയാണെന്ന്​ വ്യാപകമായി പറയുന്നു​ എന്ന ആരോപണം തെറ്റാണ്​. പ്രേമചന്ദ്ര​​​െൻറ ബി.ജെ.പി ബന്ധത്തെ കുറിച്ച്​ പറയു​േമ്പാൾ അതെങ്ങനെ സംഘി എന്നാകും. വാസ്​തവവിരുദ്ധമായ കാര്യങ്ങളാണ്​ പ്രചരിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു​. ശബരിമലയുടെ പേരിൽ സംസ്ഥാന സർക്കാറിനെതിരെ​ തെറ്റിദ്ധാരണ പരത്താൻ നോക്കുന്നു​.

പ്രായഭേദ​െമന്യേ സ്​ത്രീകൾക്ക്​ ശബരിമലയിൽ പ്രവേശിക്കാനുള്ള അനുമതി നൽകിയത്​ സുപ്രീംകോടതി ഭരണഘടന ബെഞ്ചാണ്​. വിധി മാനിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുണ്ട്​. ഇൗ വിഷയം തെരഞ്ഞെടുപ്പിൽ വോട്ടിനിട്ട്​ തീർപ്പാക്കാവുന്നതല്ല. നവോത്ഥാന നിലപാട്​ സ്വീകരിച്ചതിനെ അവമതിച്ച്​ ജനങ്ങളിൽ എൽ.ഡി.എഫ്​ വിരുദ്ധത സൃഷ്​ടിക്കാൻ കഴിയി​ല്ലെന്നും അവർ പറഞ്ഞു.

ശബരിമലവിഷയത്തിൽ സർക്കാർ നിലപാട്​ ശരിയായിരുന്നെങ്കിൽപിന്നെ തെര​െഞ്ഞടുപ്പിൽ പ്രചാരണ വിഷയമാക്കുന്നതിൽ എന്താണ്​ തെറ്റെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ ഇത്തരം വിഷയങ്ങൾ എൽ.ഡി.എഫ്​ പ്രചാരണവിഷയമാക്കില്ലെന്നായിരുന്നു മറുപടി. ബി.ജെ.പിയും യു.ഡി.എഫും ശബരിമലവിഷയം പ്രചാരണത്തിൽ ഉപയോഗിച്ചാൽ അതിന്​ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു.

Tags:    
News Summary - NK Premachandran UDF Candidate LDF -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.