പാലക്കാട്: ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും പെട്ടി വിവാദത്തിൽ സി.പി.എം സംസ്ഥാന സമിതിയംഗം എൻ.എന്‍. കൃഷ്ണദാസ്. വേറെന്തെങ്കിലും കാര്യം ചോദിക്ക് എന്നും അദ്ദേഹം ഇതേക്കുറിച്ച് ചോദ്യമാരാഞ്ഞ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പെട്ടിയുടെ പുറകെ പോകില്ലെന്നും വികസനമാണ് ചര്‍ച്ചയാകേണ്ടത് എന്നായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസ് പറഞ്ഞത്.
എന്നാൽ, പെട്ടി വിഷയം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പെട്ടി വിഷയമടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും ഇക്കാര്യത്തിൽ താൻ പറഞ്ഞത് മാത്രമാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ലെന്നും കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നമാണതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ, ‘അന്വേഷണം നടക്കട്ടെ’ എന്ന് മാത്രമാണ് സി.പി.എം നേതാവ് എ.കെ. ബാലൻ ഇന്ന് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.