തിരുവനന്തപുരം: കോവിഡ് സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ലോക്ഡൗണിന് ശേഷം സം സ്ഥാനത്ത് വാഹനങ്ങൾ പുറത്തിറക്കുന്നതിന് കർശന മാർഗ നിർദേശങ്ങളുമായി മോട്ടോർ വ ാഹനവകുപ്പ്.
പ്രധാന നിർദേശങ്ങൾ:
സ്വകാര്യ വാഹനങ്ങൾ നമ്പര്‍ അടിസ് ഥാനത്തിൽ നിയന്ത്രിക്കണം
പൊതുവാഹനങ്ങളിൽ എയർകണ്ടീഷൻ (എ.സി), കർട്ടൻ, വിരി എന്നിവ പാടില്ല.
ബസുകളിൽ നിന്നുള്ള യാത്ര പാടില്ല
ജീവനക്കാർക്കും യാത്രക്കാർക്കും മാസ്ക് ന ിർബന്ധം
വാഹന നിയന്ത്രണം ഘട്ടംഘട്ടമായേ പിൻവലിക്കാവൂ
ബസിൽ കയറും മുമ്പ് സാന ിറ്റൈസർ ഉപയോഗിക്കണം
പനി, ജലദോഷം, ചുമ എന്നിവയുള്ളവർക്ക് യാത്ര അനുവദിക്കരുത്
ബസിൽ പിൻവശത്ത് കൂടി കയറി മുൻവശത്ത് കൂടി ഇറങ്ങണം
ബസിനുള്ളിൽ സാമൂഹിക അകലം പാലിക്കണം
ബസ് സ്റ്റോപ്പുകളിൽ തിരക്ക് ഒഴിവാക്കാൻ ഓഫിസ് സമയം പുനഃക്രമീകരിക്കണം
അന്തർ സംസ്ഥാന ബസുകൾ ചെക്പോസ്റ്റുകളിൽ അണുമുക്തമാക്കണം
ഇതിലെ യാത്രക്കാരുടെ വിവരം ശേഖരിക്കണം, യാത്ര നിരീക്ഷിക്കണം
യാത്രക്കാർക്ക് ഏർപ്പെടുത്തിയ പൊലീസ് പാസ് തുടരണം
സ്വകാര്യ വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കണം
കാറിലും ഓട്ടോയിലും ഡ്രൈവർ ഉൾെപ്പടെ മൂന്നുേപരിൽ കൂടുതൽ പാടില്ല
ഇരുചക്ര വാഹനക്കാർക്ക് ഫുൾ വൈസർ ഗ്ലാസുള്ള ഹെൽമറ്റ് നിർബന്ധമാക്കണം. പിന്നിൽ ആളെ കയറ്റാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.