ഭാര്യക്കെതിരെ കേസെടുത്തില്ല; ഭര്‍ത്താവ് പൊലീസ് ജീപ്പ് തകര്‍ത്തു

ക​ട​യ്ക്ക​ൽ: ഭാ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ക്കാത്തതിന് ചി​ത​റ സ്​​റ്റേ​ഷ​നി​ലെ ര​ണ്ട് ജീ​പ്പു​ക​ളു​ടെ ഗ്ലാ​സു​ക​ൾ ഭർത്താവ് അ​ടി​ച്ചു​ത​ക​ർ​ത്ത​ു. സം​ഭ​വ​ത്തി​ൽ ചി​ത​റ പു​തു​ശ്ശേ​രി ല​ളി​ത ഭ​വ​നി​ൽ ധ​ർ​മ​ദാ​സി​നെ (52) അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക​ത​ർ​ക്ക​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സംഭവം. കൈ​യി​ൽ ക​രു​തി​യ ക​ള​മാ​ന്തി ഉ​പ​യോ​ഗി​ച്ചാണ് ചി​ല്ല് അ​ടി​ച്ചു​പൊ​ട്ടി​ച്ചത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ധ​ർ​മ​ദാ​സി​നെ പൊ​ലീ​സു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു വി​റ്റ പ​ണം ഭാ​ര്യ ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് ധ​ർ​മ​ദാ​സ് പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

വസ്തു വിറ്റ പണം ഭാര്യ അവരുടെ ബന്ധുക്കൾക്ക് കൊടുത്തെന്ന സംശയമായിരുന്നു ധർമദാസിന്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിരുന്നു. ധർമദാസ് പണം ധൂർത്തടിക്കുമെന്നതിനാൽ മക്കളുടെ പേരിൽ പോസ്റ്റ്​ ഓഫിസിൽ സുകന്യ സ്കീം പ്രകാരം പണം നിക്ഷേപിച്ചെന്ന് ഭാര്യ സ്​റ്റേഷനിൽ വ്യക്തമാക്കി. ഇതിനുള്ള തെളിവും ഇവർ ഹാജരാക്കി. എന്നാൽ മോഷണക്കുറ്റത്തിന് ഭാര്യക്കെതിരെ കേസെടുക്കണമെന്നായിരുന്നു ധർമദാസിന്‍റെ പരാതി. 

Tags:    
News Summary - No case was filed against the wife; The husband broke the police jeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.