മലപ്പുറം: 'ഹരിത' വിഷയത്തിൽ മുസ്ലിം ലീഗ് എടുത്ത തീരുമാനങ്ങൾ മാറ്റില്ലെന്ന് ഉറപ്പിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. എല്ലാ തീരുമാനങ്ങളും പാർട്ടി ഒറ്റക്കെട്ടായി എടുത്തതാണ്. പാണക്കാട് തങ്ങൾ ഒരുതീരുമാനം പറഞ്ഞാൽ മാറ്റാറില്ലെന്നും ലീഗിൽ തങ്ങൾമാരുടെ വാക്ക് അവസാന വാക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിൽ വ്യത്യസ്ത ശബ്ദങ്ങളില്ല. പാർട്ടിയുടെ അവസാന വാക്ക് തങ്ങളുടേതാണ്. സാദിഖലി തങ്ങളാണ് സംസ്ഥാന പ്രസിഡൻറിെൻറ ചുമതല നിർവഹിക്കുന്നതെങ്കിൽ അദ്ദേഹത്തിെൻറ വാക്കാണ് അവസാന വാക്ക്. ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്യും. കൂട്ടായ തീരുമാനങ്ങൾ വ്യക്തികളുടെ പേരിൽ ചാർത്തേണ്ടതില്ല.
പാലാ ബിഷപ്പിെൻറ പ്രസ്താവനയിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. അതിൽ ചർച്ച തുടരുന്നത് അഭികാമ്യമല്ല. വിവാദങ്ങൾക്ക് ഇടയിൽ നടക്കുന്ന നല്ല കാര്യങ്ങളും കാണേണ്ടതുണ്ട്. താമരശ്ശേരി ബിഷപ്പുമായി എം.കെ. മുനീറിെൻറ നേതൃത്വത്തിൽ ചർച്ച നടന്നു. അവിടുത്തെ വിവാദങ്ങൾ അവസാനിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹരിത വിഷയം പരാമർശിച്ച്, ചർച്ചയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് െക.പി.എ. മജീദ് ഫേസ്ബുക്കിൽ എഴുതിയ സാഹചര്യത്തിലാണ് ഇനി മാറ്റമില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വന്നത്.
മജീദിെൻറ പ്രസ്താവന സ്വാഗതാർഹമെന്ന് ഹരിത മുൻ ഭാരവാഹികളും പ്രതികരിച്ചിരുന്നു. അതിനിടെ, ഹരിത വിഷയത്തിൽ ലീഗിൽ ഭിന്നതയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞതുതന്നെയാണ് തനിക്കും പറയാനുള്ളത്. പ്രവർത്തക സമിതി അജണ്ടയിൽ ഹരിത വിഷയം ഉണ്ടോ ഇല്ലയോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.