മുക്കം: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി പൈപ്പിടല്‍ പണി പൂര്‍ത്തിയായി കമീഷന് ചെയ്യാനൊരുങ്ങുമ്പോള്‍ ഇരകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മുക്കം-എരഞ്ഞിമാവ് വലിയപറമ്പ് പ്രദേശങ്ങളിലെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെയായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് പരാതി.
വലിയ പ്രതീക്ഷകള്‍ നല്കി പാവപ്പെട്ടവരുടെ വീടും ഭൂമിയും പിടിച്ചെടുത്ത് നഷ്ടപരിഹാരത്തുക നല്‍കാതെ മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാറിെൻറ വഞ്ചനക്കെതിരെ വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം വ്യാപിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ തുക നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുപ്പതോളം ഇരകള്‍ ഒപ്പിട്ട് പരാതി സമര്‍പ്പിച്ചിരുന്നു. സി.അബ്ദുറഹിമാന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനവും സി.കെ ഖാസിം മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. എംടി അഷ്റഫ്, അലവിക്കുട്ടി കാവനൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ബഷീര്‍ ഹാജി എം.പി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.