ശോഭ സുരേ​ന്ദ്രനെതിരെ പരാതി നൽകിയിട്ടില്ല -സുരേ​ന്ദ്രൻ

ന്യൂഡൽഹി: ശോഭ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയെന്ന മാധ്യമവാർത്ത പിതൃശൂന്യ നടപടിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെതിരെ പരാതി നൽകിയെന്ന വാർത്ത വ്യാജമാണെന്നും ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മൈക്ക് തകരാറായതിന് കേസെടുത്ത സംഭവം അപലപനീയമാണ്. സംസ്ഥാനത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ്.

കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് റെയിൽവേ മന്ത്രാലയം ഉറപ്പ് നൽകിയെന്നും കെ. സുരേന്ദ്രൻ. പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - No complaint filed against Sobha Surendran says K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.