വിജയ് ബാബുവിനെതിരായ പുതിയ മീ ടൂ ആരോപണം: പരാതി ലഭിച്ചിട്ടില്ലെന്ന്

കൊച്ചി: ബലാത്സംഗ പരാതിയെ തുടർന്ന് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ പുതിയ പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വുമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ഇന്നലെയാണ് വിജയ് ബാബുവിനെതിരെ വീണ്ടും മീ ടൂ ആരോപണം ഉയർന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രൊജക്ടിന്‍റെ ആവശ്യത്തിനായി വിജയ് ബാബുവിനെ നേരിൽ കണ്ടപ്പോഴുണ്ടായ ദുരനുഭവമാണ് യുവതി പങ്കുവെച്ചിരിക്കുന്നത്.

ഈ സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവനടി നൽകിയ പരാതിയിൽ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

Tags:    
News Summary - No complaint received in New Me Too allegation against Vijay Babu says Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.