തിരുവനന്തപുരം: മാവോവാദികൾക്ക് വിപ്ലവ പ്രവർത്തനങ്ങളുമായി പുലബന്ധം പോലുമിെ ല്ലന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള. മാവോവാദികൾക്ക് അനുകൂലമായി കോൺ ഗ്രസും ബി.ജെ.പിയും മാത്രമല്ല, ഇടതു മുന്നണിയുടെ എല്ലാ ശത്രുക്കളും കൈകോർത്തതായും സി.പി .െഎയുടെ പേര് പറയാതെ സൂചിപ്പിച്ചു. മുഖ്യമന്ത്രിക്ക് എതിരെ സി.പി.െഎയിൽനിന്ന് വിമ ർശനം ശക്തമായ സാഹചര്യത്തിലാണ് ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ രാമചന്ദ്രൻ പിള്ളയുടെ അഭിപ്രായ പ്രകടനം.
‘എൽ.ഡി.എഫ് സർക്കാറുകൾ അധികാരത്തിൽ വന്ന സന്ദർഭങ്ങളിലെല്ലാം ഇന്നത്തെ മാവോവാദി സംഘങ്ങളെ പോലെ പല സംഘങ്ങളും പ്രവർത്തനം നടത്താൻ ശ്രമിച്ചിട്ടുണ്ട്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഗവൺമെൻറിെനതിരായി കക്ഷികളുടെയും വിഭാഗങ്ങളുടെയും െഎക്യം കെട്ടിപ്പടുക്കുന്നതിനാണ് അവർ ശ്രമിക്കുന്നത്. മാവോവാദി എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ വഴിതെറ്റിയ വിപ്ലവകാരികളായി കണക്കാക്കാനാവില്ല.
1960കളിലും ’70കളിലും ആശയപരമായി സി.പി.എമ്മിൽനിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ച പല ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. നക്സലൈറ്റുകൾ, മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ഗ്രൂപ്പുകൾ എന്നിവ.
അത്തരം ഗ്രൂപ്പുകളിൽനിന്ന് വ്യത്യസ്തരാണ് മാവോവാദികൾ. ഇവർക്ക് മാർക്സിസവുമായോ മാവോയുടെ ആശയങ്ങളുമായോ ഒരു ബന്ധവുമില്ല. പ്രത്യയശാസ്ത്രപരമായ നിലപാടും ഇല്ല. ഒരു ജനകീയ സമരത്തിെൻറ മുൻപന്തിയിലും ഇവരെ കാണാറില്ല.
അവർ ആയുധം ഏന്തുന്നത് സ്വന്തം താൽപര്യം സംരക്ഷിക്കാൻ മാത്രമാണ്. ഇടതുപക്ഷ ജനാധിപത്യ ശക്തികളെ എതിർക്കാൻ വർഗീയ ശക്തികൾക്ക് കരുത്ത് പകരാനാണ് ശ്രമം. ജനവിരുദ്ധ നവ ഉദാരവത്കരണ നയങ്ങൾ നടപ്പാക്കുന്നവരെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം’ -രാമചന്ദ്രൻപിള്ള പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.