ജിഷ്​ണു കോപ്പിയടിച്ചതായി പരാതി ലഭിച്ചില്ലെന്ന്​ പരീക്ഷ കൺട്രോളർ

തൃശൂർ: പാമ്പാടി നെഹ്‌റു കോളേജിൽ ആത്​മഹത്യ ചെയ്​ത  വിദ്യാർഥി ജിഷ്ണു പ്രണോയ്​ കോപ്പിയടിച്ചെന്ന പരാതി ലഭിച്ചിട്ടില്ലെന്ന്​  കേരള സങ്കേതിക സര്‍വകലാശാല അധികൃതർ.  സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന്​ തെളിവെടുപ്പിനെത്തിയ  സാ​േങ്കതിക സർവകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.എസ്.ഷാബു ഇക്കാര്യം വ്യക്തമാക്കിയത്​. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ല.  
പരീക്ഷക്കിടെ വിദ്യാർഥികള്‍ കോപ്പിയടിക്കുകയോ, കൃതിമം കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ അന്നേ ദിവസം തന്നെ സര്‍വകലാശാലയെ അറിയിക്കണം എന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോപ്പിയടിച്ചതായി പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന്​ പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്‍ട്രോളര്‍ നെഹ്​റു കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്.

പരീക്ഷക്കിടെ കോപ്പിയടിച്ച വിഷ്ണുവിനെ അധ്യാപകര്‍ പിടികൂടുകയും കോപ്പിയടിച്ച ഭാഗം വെട്ടികളയുകയും ചെയ്​തുവെന്നാണ്​  കോളേജ് അധികൃതരുടെ വാദം.

Tags:    
News Summary - no copy jishnu pranoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.