തിരുവനന്തപുരം: വിവാദ അഭിമുഖത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്കെതിരെ അച്ചടക്കനടപടിക്ക് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിന്‍െറ ശിപാര്‍ശ. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍യോഗം ശിപാര്‍ശ പരിഗണിക്കും. ഇത് അംഗീകരിക്കപ്പെട്ടാല്‍ ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തപ്പെടും. തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്. ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജിമോളോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, തന്‍െറ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. തൃപ്തികരമല്ളെന്നതിനാല്‍ ബിജിമോളുടെ വിശദീകരണം തള്ളാന്‍ എക്സിക്യൂട്ടിവ് തീരുമാനിച്ചു. ഇതേതുടര്‍ന്നാണ് നിര്‍വാഹകസമിതി നടപടിക്ക് ശിപാര്‍ശ ചെയ്തത്.
ചൊവ്വാഴ്ചചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ശിപാര്‍ശ അംഗീകരിക്കാനാണ് സാധ്യത. വിവാദ അഭിമുഖം വന്നപ്പോള്‍തന്നെ പാര്‍ട്ടി ഇടുക്കി ജില്ലാ കൗണ്‍സില്‍ ബിജിമോളോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ അത് പിന്‍വലിച്ചു. തുടര്‍ന്നാണ് സംസ്ഥാന എക്സിക്യൂട്ടിവ് വിശദീകരണം ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.