ഇറക്കുമതി സ്ഥാനാർഥി വേണ്ട; ചാലക്കുടിയിൽ കോൺഗ്രസ്​ പ്രകടനം

ചാലക്കുടി: 'ഇറക്കുമതി സ്ഥാനാർഥി വേണ്ട' എന്ന മുദ്രാവാക്യവുമായി ചാലക്കുടിയിൽ കോൺഗ്രസ്​ പ്രവർത്തകരുടെ പ്രകടനം. ചാലക്കുടയിലേക്ക്​ പാർട്ടി വക്താവ്​ മാത്യു കുഴൽനാടനെ പരിഗണിക്കുന്നുവെന്ന വിവരം പുറത്ത്​ വന്നതിന്​ പിന്നാലെ ഒരു കൂട്ടം പ്രവർത്തകർ ബാനറുമായി പ്രതിഷേധ ധർണ നടത്തിയത്​.

ചാലക്കുടിയിൽ കോൺഗ്രസ്​ സ്ഥാനാർഥിയാവാൻ പ്രദേശത്തുതന്നെയുള്ള ചില നേതാക്കൾ തയാറെടുക്കുന്നുണ്ട്​. ഈ പേരുകളാണ്​ ജില്ലാതലത്തിൽ ഉയർന്നു കേട്ടതും. അതിനിടക്കാണ് മാത്യു​ കുഴൽനാട​​െൻറ പേര്​ വന്നത്​. ഇതിനെതിരെയാണ് പ്രതിഷേധം

കേരള കോൺഗ്രസ്​-ജോസ്​ പക്ഷത്തിന്​ അനുവദിച്ച ചാലക്കുടി സീറ്റിൽ കോൺഗ്രസിൽനിന്ന്​ രാജിവെച്ച മുൻ ബ്ലോക്ക്​ പ്രസിഡൻറ്​ ഡെന്നീസ്​ ആൻറണിയാണ്​ ഇടതുമുന്നണി സ്ഥാനാർഥി.

Tags:    
News Summary - No import candidate; Congress protest in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.