Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2021 2:49 PM IST Updated On
date_range 11 March 2021 2:49 PM ISTഇറക്കുമതി സ്ഥാനാർഥി വേണ്ട; ചാലക്കുടിയിൽ കോൺഗ്രസ് പ്രകടനം
text_fieldsbookmark_border
ചാലക്കുടി: 'ഇറക്കുമതി സ്ഥാനാർഥി വേണ്ട' എന്ന മുദ്രാവാക്യവുമായി ചാലക്കുടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ചാലക്കുടയിലേക്ക് പാർട്ടി വക്താവ് മാത്യു കുഴൽനാടനെ പരിഗണിക്കുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഒരു കൂട്ടം പ്രവർത്തകർ ബാനറുമായി പ്രതിഷേധ ധർണ നടത്തിയത്.
ചാലക്കുടിയിൽ കോൺഗ്രസ് സ്ഥാനാർഥിയാവാൻ പ്രദേശത്തുതന്നെയുള്ള ചില നേതാക്കൾ തയാറെടുക്കുന്നുണ്ട്. ഈ പേരുകളാണ് ജില്ലാതലത്തിൽ ഉയർന്നു കേട്ടതും. അതിനിടക്കാണ് മാത്യു കുഴൽനാടെൻറ പേര് വന്നത്. ഇതിനെതിരെയാണ് പ്രതിഷേധം
കേരള കോൺഗ്രസ്-ജോസ് പക്ഷത്തിന് അനുവദിച്ച ചാലക്കുടി സീറ്റിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച മുൻ ബ്ലോക്ക് പ്രസിഡൻറ് ഡെന്നീസ് ആൻറണിയാണ് ഇടതുമുന്നണി സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story