പുൽപള്ളി: ഇനി രാഷ്ട്രീയ രംഗത്തേക്കില്ലെന്ന് മുൻ എം.എൽ.എ രാധ രാഘവൻ. 1996 മുതൽ 2005വരെ രണ്ടു തവണ മാനന്തവാടിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഇവർ.
ശാരീരിക അവശതകൾമൂലം വീട്ടിൽതന്നെ കഴിയുകയാണ്. അന്തരിച്ച രാഘവൻ മാസ്റ്ററുടെ പത്നിയാണ്. 23 വർഷം ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിൽനിന്ന് വിജയിച്ച എം.എൽ.എ ആയിരുന്നു രാഘവൻ മാസ്റ്റർ.
അദ്ദേഹത്തിെൻറ മരണത്തെ തുടർന്നാണ് രാധ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതും മത്സരിക്കുന്നതും. രാഷ്ട്രീയരംഗത്തേക്ക് ഇല്ലെങ്കിലും കോൺഗ്രസിൽതന്നെ തുടരുമെന്നും ഇവർ വ്യക്തമാക്കി. പുൽപള്ളി കാര്യമ്പാതിയിലെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.