തിരുവനന്തപുരം: സ്‌കൂൾ സമയത്ത് യോഗങ്ങൾ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. പി.ടി.എ, എസ്.എം.സി, സ്‌റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകൾ സ്കൂൾ പ്രവൃത്തിസമയത്ത് നടത്തരുതെന്നാണ് നിർദേശം. അധ്യയന സമയം കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായിതന്നെ പ്രയോജനപ്പെടുത്തണം.
മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്ന കാരണം അധ്യയന സമയം നഷ്‌ടമാകുന്നെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്.
സ്‌കൂൾ സമയത്തിനു മുമ്പോ ശേഷമോ മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും സംഘടിപ്പിക്കാൻ പാടുള്ളൂ. അടിയന്തര പ്രാധാന്യമുള്ള മീറ്റിങ്ങുകൾ സ്‌കൂൾ സമയത്ത് നടത്തണമെങ്കിൽ വിദ്യാഭ്യാസ ഓഫിസറുടെ അനുമതി വാങ്ങണം. മീറ്റിങ് കാരണം നഷ്ടപ്പെടുന്ന സമയത്തിനു പകരം സമയം കണ്ടെത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.