ഉമർ ഫൈസി ജയരാജനെ കണ്ടതിൽ തെറ്റില്ല -ജിഫ്​രി തങ്ങൾ

കോഴി​ക്കോട്​: സമസ്ത സെ​ക്രട്ടറി മുക്കം ഉമർ ഫൈസി സി.പി.എം നേതാവ്​ എം.വി. ജയരാജനെ കണ്ടതിൽ തെറ്റില്ലെന്ന്​ സമസ്ത പ്രസിഡന്‍റ്​ ജിഫ്​രി മുത്തുക്കോയ തങ്ങൾ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അത്​ മനുഷ്യ സൗഹൃദത്തിന്‍റെ ഭാഗമായി കണ്ടാൽ മതി. മുസ്​ലിം ലീഗും സമസ്തയും തമ്മിലെ ബന്ധത്തിൽ വിള്ളലുണ്ടെന്ന്​ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഫാത്തിമ തെഹ്‌ലിയ

കോഴിക്കോട്: കോഴിക്കോട്: ഹരിത നേതാക്കളെ യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്തത് മാപ്പ് പറഞ്ഞിട്ടാണെന്ന നൂര്‍ബിന റഷീദിന്റെ പ്രതികരണത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്‌ലിയ. മാപ്പ് പറഞ്ഞിട്ടല്ല തിരിച്ചെടുത്തതെന്നും മാപ്പുപറയേണ്ടതിന്റെ ആവശ്യമില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. പരസ്പരം മനസിലാക്കലാണ് സംഘടനയ്ക്കുള്ളില്‍ നടന്നതെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

ഹരിത നേതാക്കൾക്കെതിരായ വനിത ലീഗ്​ ദേശീയ ജന. സെക്രട്ടറി അഡ്വ. നൂർബിന റഷീദിന്‍റെ വിമർശനം ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു. പാർട്ടിക്ക് നൽകിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാർട്ടിയെ ധിക്കരിച്ച് അന്ന് വനിത കമീഷന് നൽകിയ കേസ് പിൻവലിച്ചതിനും ശേഷമാണ് ഇപ്പോൾ ഇവർ കടന്നുവന്നിരിക്കുന്നത്. തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും അവർക്ക് കഴിയട്ടെ. ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളിൽ ചിലർ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓർമയുണ്ട്. മുസ്‍ലിം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടാനായി നിർമിച്ച ആശയമാണ് ‘ഇസ്‍ലാമിക ഫെമിനിസം’. ഈ ആശയം തലയിലുള്ളവർ മുസ്‍ലിം ലീഗ് ആദർശത്തിന് തന്നെ വിരുദ്ധരാണ് -എന്നിങ്ങനെയാണ് നൂർബിന റഷീദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Tags:    
News Summary - no mistake in Umar Faizi and Jayarajan meeting says Jifri Muthukkoya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.