കോഴിക്കോട്: സംസ്ഥാനത്ത് കൂടുതൽ കൊറോണ പോസിറ്റീവ് കേസുകളില്ല. അതേസമയം, വിവിധ ജില്ലകളിലായി 2528 പേര്‍ നിരീക്ഷണത്ത ിലാണ്. ഇവരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച ്ചു.
16 പേരെയാണ് ബുധനാഴ്ച പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയാസ്പദമായവരുടെ 223 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 193 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടേയും നില തൃപ്തികരമായി തുടരുകയാണ്. നിലവില്‍ ആശുപത്രിയിലുള്ള ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും കനത്ത ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.