ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട്​ ഒഴിവാക്കി ഗതാഗത വകുപ്പ്​. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

നിലവില്‍ ആര്‍.സിയുടെ ഡ്യൂപ്ലിക്കേറ്റിന്​ പൊലീസ് സ്‌റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ആര്‍.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തി നൽകേണ്ടിയിരുന്നത്​. ഈ നടപടിക്രമമാണ്​ ഒഴിവാക്കിയത്​.

പത്രപരസ്യം നല്‍കിയ അതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍.സി പകര്‍പ്പിന് അപേക്ഷിക്കാം. വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ അസ്സല്‍ പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകര്‍പ്പ് എടുക്കാനുള്ള നടപടിക്രമം ലഘൂകരിച്ചത്.

Tags:    
News Summary - No need for police certificate to get duplicate RC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.