തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ബുധനാഴ്ച ആഹ്വാനം ചെയ്ത പണിമുടക്കിന് സർക്കാർ ഡയസ്നോൺ ബാധകമാക്കി. ശമ്പള പരിഷ്കരണ അപാകത പരിഹരിക്കുക, സർവിസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക, സി.സി.എ തിരിച്ചു നൽകുക അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പണിമുടക്ക് ദിവസത്തെ ശമ്പളം മാർച്ചിലെ ശമ്പളത്തിൽനിന്ന് കുറവ് ചെയ്യുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.