തിരുവനന്തപുരം: ശൂന്യവേതനാവധി കഴിഞ്ഞശേഷവും അനധികൃതമായി അവധിയിൽ തുടരുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സർവിസിൽനിന്ന് നീക്കംചെയ്യാൻ ധനവകുപ്പ് നിർദേശം നൽകി.
വകുപ്പ് തലവന്മാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സമയബന്ധിതമായി സ്വീകരിക്കണമെന്നും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ്കുമാർ സിങ് സർക്കുലറിൽ നിർദേശിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വദേശത്തോ വിദേശത്തോ മെച്ചപ്പെട്ട ജോലിക്കായും പങ്കാളിയോടൊപ്പം താമസിക്കുന്നതിനും 20 വർഷം വരെ അനുവദിച്ചിരുന്ന ശൂന്യതേനാവധി അഞ്ച് വർഷമായി പരിമിതപ്പെടുത്തിയിരുന്നു. 2020 നവംബർ അഞ്ചിനാണ് ഇൗ ഉത്തരവ് വന്നത്.
ഇത് നടപ്പാക്കാനാണ് ധനവകുപ്പ് സർക്കുലർ. അവധി അവസാനിക്കുന്ന മുറക്ക് (അഞ്ച് വർഷത്തിന് ശേഷം) തിരികെ ജോലിക്ക് ഹാജാരാകാതിരുന്നാൽ അവരെ സർവിസിൽനിന്ന് നീക്കണം. അഞ്ച് വർഷത്തിന് മേൽ അവധി ദീർഘിപ്പിക്കില്ലെന്നും സർവിസിൽനിന്ന് നീക്കുമെന്നും വ്യക്തമാക്കിയാകും പുതിയ അപേക്ഷകളിൽ അനുമതി നൽകുക.
അഞ്ച് വഷത്തിലധികം കാലത്തേക്ക് നവംബർ അഞ്ചിനുശേഷം സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കും. ഇതിനകം അനുവദിച്ച കാലയളവ് അവസാനിക്കുന്ന മുറക്ക് തിരികെ സർവിസിൽ പ്രവേശിക്കണമെന്ന് അപേക്ഷകരെ അറിയിക്കും. അനധികൃതമായി അവധിയിൽ തുടരുന്നവർക്കെതിരെ കെ.എസ്.ആർ ഭാഗം ഒന്ന് അനുബന്ധം 12എ, 12 സി, ചട്ടം 10 പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ച് സർവിസിൽനിന്ന് നീക്കും.
നവംബർ അഞ്ചിന് മുമ്പ് സമർപ്പിച്ച അപേക്ഷകളിൽ തൊഴിൽ ദാതാവുമായി കരാർ ഏർപ്പെട്ടവർ പകർപ്പ് സഹിതം വകുപ്പ് മേധാവിയുടെ ശിപാർശേയാെട സർക്കാറിന് നൽകണം. അന്തിമ തീരുമാനത്തിന് മുമ്പ് ധനവകുപ്പിെൻറ അനുമതിയും തേടണം.
നവംബർ അഞ്ചിന് മുമ്പ് ലഭിച്ച അപേക്ഷകൾ വകുപ്പ് മേധാവി സർക്കാറിലേക്ക് അയക്കണം. അർഹതയുടെ അടിസ്ഥാനത്തിലാകും തീരുമാനം. അതിനുമുമ്പ് ധനവകുപ്പിെൻറ അനുമതി തേടണം. ശൂന്യവേതനാവധിക്കൊപ്പം വെക്കേഷൻ കാലയളവ് മുേമ്പാ പിേമ്പാ ചേർക്കാൻ പാടില്ല.
അധ്യയന വർഷാവസാനമോ മധ്യവേനലവധി കാലത്തിനിടയിേലാ തിരികെ പ്രവേശിക്കാനാകുന്ന രീതിയിൽ അവധിക്ക് അപേക്ഷിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.