തിരുവനന്തപുരം: സർക്കാർ പെൻഷൻകാർക്ക് പരിഷ്കരണത്തിെൻറ ഭാഗമായി നൽകേണ്ട കുടിശ്ശിക ഈ സാമ്പത്തികവർഷം വിതരണം ചെയ്യില്ല. ആദ്യ രണ്ട് ഗഡുക്കൾ നേരത്തെ നൽകിയിരുന്നു. മൂന്ന്, നാല് ഗഡുക്കളാണ് ഇനി നൽകാനുള്ളത്. മൂന്നാംഗഡു അടുത്ത സാമ്പത്തിക വർഷത്തേക്കും (22-23) നാലാം ഗഡു 23-24 വർഷത്തേക്കും നീട്ടി ധനവകുപ്പ് ഉത്തരവിറക്കി.
സർക്കാർ െപൻഷൻ, കുടുംബ പെൻഷൻ, ഡി.സി.ആർ.ജി, ടേർമിനൽ സറണ്ടർ എന്നിവയുടെ ഗഡുക്കളാണ് നീട്ടിയത്. 2021 ആഗസ്റ്റിൽ മൂന്നാംഗഡുവും 21 നവംബറിൽ നാലാംഗഡുവും നൽകുമെന്നാണ് നേരത്തെ ഉത്തരവിറക്കിയത്. ഇതിൽ മൂന്നാംഗഡു സമയത്ത് നൽകാതെ നേത്തേതന്നെ നീട്ടി. സംസ്ഥാന ജീവനക്കാർ, പേഴ്സനൽ സ്റ്റാഫ് പെൻഷൻകാർ, റീ-എംപ്ലോയ്ഡ് പെൻഷൻകാർ, യു.ജി.സി സ്കീമിലുള്ളവർ, എ.ഐ.സി.ടി.ഇ-യൂനിവേഴ്സിറ്റി പെൻഷൻകാർ, ഹൈകോടതി പെൻഷൻകാർ എന്നിവർ ഇതിൽ വരും.
കോവിഡ് സാഹചര്യം സംസ്ഥാന ധനകാര്യ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചതും കേന്ദ്ര ജി.എസ്.ടി വിഹിതം ലഭിക്കുന്നതിലെ അനിശ്ചിതത്വവും കടമെടുപ്പ് പരിധി ചുരുങ്ങിയതുമാണ് തീരുമാനത്തിന് കാരണമെന്ന് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.