മൊഴിയെടുക്കാന്‍ അനുമതിയില്ല; എവിടെയെുമെത്താതെ സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തിലായി. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് നൽകിയ മറുപടി. മൊഴിയെടുക്കാൻ അനുമതി ലഭിക്കാനായി അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ പ്രചരിച്ചതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറിന്‍റെ പരാതിയില്‍ നടക്കുന്ന അന്വേഷണമാണ് അനിശ്ചിതത്വത്തിലായത്. ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം സ്വപ്നയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്.

എന്നാല്‍ സ്വപ്ന നിലവില്‍ കസ്റ്റംസ് കസ്റ്റഡിയിലാണ്. ക്രൈംബ്രാഞ്ചിന് വേണ്ടി ജയില്‍ വകുപ്പാണ് മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസിനെ സമീപിച്ചിരുന്നത്. കസ്റ്റഡിയിലായതിനാല്‍ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് കസ്റ്റംസ് മറുപടി നല്‍കി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയെ അന്വേഷണസംഘം സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാടടെത്തത്.

Tags:    
News Summary - No permission to take statement; Soundtrack enquiry blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.