തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് തയാറാക്കുന്നതിൽ സമർദമുണ്ടായിട്ടില്ലെന്ന് കമീഷൻ സെക്രട്ടറി പി.എസ് ദിവാകരൻ. രാഷ്ട്രീയപ്രേരിതമായല്ല കമീഷൻ അന്വേഷണം നടത്തിയത്. ടേംസ് ഒാഫ് റഫറൻസിൽ ഉൾപ്പെട്ട കാര്യങ്ങളെല്ലാം കമീഷൻ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജിയും രാഷ്ട്രീയ സമർദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കമീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രി പിണറായി വിജയനാണ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ്, ക്രിമിനൽ കേസുകൾ എടുക്കാൻ ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. രാഷ്ട്രീയപ്രേരിതമായാണ് റിപ്പോർട്ട് തയാറാാക്കിയിരിക്കുന്നതെന്നാണ് കോൺഗ്രസിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.