ടയർ പൊട്ടിയ വിമാനത്തിന് പകരം സംവിധാനമില്ല; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം

നെടുമ്പാശ്ശേരി: പിൻചക്രം പൊട്ടിയ സ്‌പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമൊരുക്കാത്തതിനെത്തുടർന്ന് എയർപോർട്ടിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി 11.35ന് കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകൾ വൈകിയത്. ചൊവ്വാഴ്ച പുലർച്ചെ 4.34നാണ് വിമാനം ദുബൈയിൽനിന്ന് കൊച്ചിയിലെത്തിയത്. ലാൻഡ് ചെയ്ത് പാർക്കിങ് ബേയിലെത്തിയശേഷം നടത്തിയ പരിശോധനയിലാണ് പിൻചക്രത്തിലൊന്ന് പൊട്ടിയതായി കണ്ടത്. ലാൻഡിങ്ങിനിടെ പൊട്ടിയതാണെന്നാണ് നിഗമനം.

തുടർന്ന് ഈ വിമാനത്തിൽ പോകാനായി എത്തിയ 176 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. തകരാർ പരിഹരിച്ച് രാത്രി എട്ടോടെ വിമാനം ദുബൈയിലേക്ക് പുറപ്പെടുമെന്നായിരുന്നു ഇവരെ അറിയിച്ചിരുന്നത്. എന്നാൽ, തകരാർ പരിഹരിക്കാനായില്ല. പിന്നീട് ചെന്നൈയിൽനിന്ന് മറ്റൊരു വിമാനമെത്തിക്കുമെന്ന് പറഞ്ഞെങ്കിലും അതും പാലിച്ചില്ല. ഇതോടെ യാത്രക്കാർ പ്രകോപിതരാവുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് ഞായറാഴ്ചയും ഈ വിമാനം പുറപ്പെടാൻ വൈകിയിരുന്നു. 

Tags:    
News Summary - No replacement system for Spicejet plane with burst tire; Passengers protest in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.