തിരുവനന്തപുരം: ലഹരിക്കെതിരെ ഗാന്ധിജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന 'നോ ടു ഡ്രഗ്സ്' കാമ്പയിൻ യുവതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്‍റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. കാമ്പയിന്‍റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഗാംഗുലി ഏറ്റുവാങ്ങി. ഗാംഗുലിയാണ് കാമ്പയിന്‍റെ ബ്രാൻഡ് അംബാസഡർ.
കുട്ടികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും നൽകുന്നതുപോലെ പ്രധാനമാണ് അവരെ നേർവഴിക്ക് നടത്തലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തുതന്നെ ഒന്നാമതാണ്. നോ ടു ഡ്രഗ്സ് കാമ്പയിൻ രാജ്യത്തെ എല്ലാ നഗരങ്ങൾക്കും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.