കൂവി

പെട്ടിമുടിയിലെ 'കൂവി'ക്ക്​​​ പരിശീലനമില്ല; സംരക്ഷണം മാത്രം

ചെറുതോണി: പൊലീസ് ഡോഗ് സ്ക്വാഡിലെ പുതിയ അതിഥി കൂവിക്ക്​ പരിശീലനം നൽകേണ്ടതില്ല, സംരക്ഷണം മാത്രം നൽകിയാൽ മതിയെന്ന്​ തീരുമാനം.

പെട്ടിമുടിയിൽ ത​െൻറ കളിക്കൂട്ടുകാരിയായിരുന്ന ധനുഷ്കയുടെ ചേതനയറ്റ ശരീരം മണ്ണിനടിയിൽ കിടന്ന സ്ഥലം കാണിച്ചുകൊടുത്തത്​ കൂവിയെന്ന നായുടെ ബുദ്ധിയായിരുന്നു. അവിടെ രക്ഷാപ്രവർത്തനത്തിനെത്തിയ ഇടുക്കി ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഒാഫിസറുമായ അജിത് മാധവ​െൻറ ശ്രദ്ധയിൽപെട്ടതോടെയാണ് ബുദ്ധിശാലിയായ ഈ നായ്​ക്ക്​ ഇടുക്കി ഡോഗ് സ്ക്വാഡിലേക്കുള്ള വഴിതുറന്നത്.

നായ്​ക്കളെ പരിശീലിപ്പിച്ച്​ പരിചയസമ്പന്നനായ അജിത് മാധവൻ പെട്ടന്നുതന്നെ കൂവിയുമായി അടുപ്പത്തിലായി അവളെ സ്വന്തം വീട്ടിലേക്ക്​ കൊണ്ടുപോയി വളർത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ, പൊലീസ് മേധാവികൾ അനുമതി നൽകിയതോടെ ഇടുക്കി ഡോഗ് സ്ക്വാഡിൽ കൂവി അംഗമായി.

സാധാരണയായി മൂന്നുമാസം പ്രായമായ നായ്ക്കുട്ടികളെയാണ്​ ഡോഗ് സ്ക്വാഡിലേക്ക്​ എടുക്കാറുള്ളത്​. നാടൻനായ്ക്കളെ അപൂർവമായി മാത്രമേ എടുക്കാറുള്ളൂ. ലാബ്രഡോറും ജർമൻ ഷെപ്പേഡും ഇനത്തിൽപ്പെട്ടതാണ് ചെറുതോണിയിലുള്ള ഇടുക്കി സ്ക്വാഡിലുള്ളത്​.

ഇവിടെ ഇപ്പോൾ പരിശീലനം സിദ്ധിച്ച അഞ്ച്​ നായ്ക്കളുണ്ട്. ഇതിലൊന്ന്​ മണ്ണിനടിയിൽ താഴ്ന്നുപോയ മൃതദേഹം കണ്ടുപിടിക്കാൻ കഴിവുള്ള കഡാവർ ഡോഗാണ്.​ പെട്ടിമുടിയിൽനിന്ന്​ 20 കി.മീ. അകലെ ഇടമലക്കുടിയിലെ ബന്ധുവീട്ടിൽനിന്നാണ് ധനുഷ്കയുടെ അച്ഛൻ കൂവിയെ കൊണ്ടുവന്നത്.

പെട്ടിമുടിയില്‍ കണ്ടെത്തിയ മൃതദേഹം സംസ്​കരിച്ചു

മൂന്നാര്‍: പെട്ടിമുടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ മൃതദേഹം ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്ര​െൻറ നേതൃത്വത്തിലെത്തിയ ​െറസ്‌ക്യൂ ടീം വീണ്ടെടുത്ത് പോസ്​റ്റ്​േമാർട്ടത്തിനുശേഷം സംസ്​കരിച്ചു. പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ റാണിയുടെ (44) മൃതദേഹമാണ് പോസ്​റ്റ്​​േമാർട്ടത്തിനുശേഷം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്​കരിച്ചത്.

സര്‍ക്കാറി​െൻറ നേതൃത്വത്തില്‍ നടത്തിവന്ന തിരിച്ചില്‍ അധികൃതര്‍ അവസാനിപ്പിച്ചെങ്കിലും പുഴ കേന്ദ്രീകരിച്ച് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇവിടെനിന്ന് കണ്ടെത്തിയ മൃതദേഹമാണ് തിരുവോണനാളില്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്ര​െൻറ നേതൃത്വത്തിലെ സംഘം കരക്കെത്തിച്ച് മേല്‍നടപടി സ്വീകരിച്ചത്.

ഇവരുടെ കുടുംബത്തിലെ കാര്‍ത്തികയടക്കം നാലുപെരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ നിന്നെത്തിയ ഡോക്ടര്‍മാരാണ്​ പോസ്​റ്റ്​മോര്‍ട്ടം നടത്തിയത്. മറ്റുള്ളവരെ കണ്ടെത്താന്‍ അഗ്‌നിശമനസേന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വാച്ചര്‍മാര്‍, തൊഴിലാളികള്‍, ഹൈറേഞ്ച് റസ്‌ക്യൂ ടീം എന്നിരടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കുന്നത്. തുടര്‍ന്നുള്ള തിരച്ചിലിന് റവന്യൂ വകുപ്പ് എല്ലാവിധ സഹായങ്ങള്‍ നല്‍കുമെന്ന് തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.