കോഴിക്കോട്: ക്ഷേമ പെൻഷന് അപേക്ഷിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും എയ്ഡ്സ് രോഗികൾക്ക് പെൻഷനില്ല. 2018 ആഗസ്റ്റിനു ശേഷം അപേക്ഷിച്ച 580 പേർക്കാണ് െപൻഷൻ ഇതുവരെയായിട്ടും ലഭിക്കാത്തത്.
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലെ ആൻറി റിട്രോവൈറൽ തെറപ്പി സെൻറർ (എ.ആർ.ടി) വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നവർക്കാണ് കേന്ദ്രസർക്കാറിെൻറ 1000 രൂപ െപൻഷൻ മാസം ലഭ്യമാകുന്നത്. ജീവിതകാലം മുഴുവൻ ചികിത്സ നടത്തേണ്ടവർക്ക് പക്ഷേ, ഈ തുക അപര്യാപ്തമാണ്. എന്നാലും കിട്ടുന്നത് ആശ്വാസമാണെന്ന് രോഗികൾ പറയുന്നു.
മെഡിക്കൽ കോളജിെല എ.ആർ.ടി സെൻററിൽനിന്നാണ് രോഗികൾക്ക് മരുന്നും ചികിത്സയും ലഭ്യമാകുന്നത്. 2600 പേരാണ് കോഴിക്കോട് എ.ആർ.ടി സെൻറർ വഴി രജിസ്റ്റർ ചെയ്ത എയ്ഡ്സ് രോഗികൾ. ഇതിൽ കോഴിക്കോട് സ്വദേശികൾ മാത്രമല്ല, സമീപ ജില്ലകളിൽനിന്നുള്ളവർകൂടി ഇവിടെ രജിസ്റ്റർ ചെയ്യുന്നുണ്ട്.
പലരും ജീവിക്കാൻ വഴിയില്ലാതെ, സ്വന്തമായി ജോലി ചെയ്യാൻ പോലും ത്രാണിയില്ലാത്തവരാണ്. അത്തരക്കാർക്ക് ഈ തുക വലിയ ആശ്വാസമാണ്. 2018നു മുമ്പ് രജിസ്റ്റർ ചെയ്തിരുന്നവർക്ക് കഴിഞ്ഞ ഒന്നര വർഷമായി ക്ഷേമ െപൻഷൻ ലഭിച്ചിരുന്നില്ല. ഇതിൽ 1030 പേർക്ക് 2021 ജനുവരി 25ന് 13,000 രൂപ ഒരുമിച്ച് ലഭിച്ചു. എന്നാൽ,2018 ആഗസ്റ്റിനു ശേഷം രജിസ്റ്റർ ചെയ്തവർക്ക് ഇതുവരെയായിട്ടും പെൻഷൻ ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.